തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ യു.എ.ഇയിൽ നിന്ന് വിട്ടുകിട്ടാനുള്ള നീക്കവുമായി എൻ.ഐ.എ. ഫൈസല്‍ ഫരീദിന് വേണ്ടി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നൽകുന്നത്. ഇതുവഴി കേസില്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയാണ് എന്‍.ഐ.എ.
ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ ഇന്‍റര്‍പോളിനോട് ആവശ്യപ്പെടും. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിൽ മൂന്നാംപ്രതിയാണ് ഫൈസൽ ഫരീദ്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടാനായാണ് എന്‍.ഐ.എ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ കൂടി എൻ.ഐ.എ ഏറ്റെടുക്കും.