ശിവശങ്കറിനെയും ജലീലിനെയും വീണ്ടും ചോദ്യം ചെയ്യും
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെയും മന്ത്രി കെ.ടി. ജലീലിനെയും എൻ.െഎ.എ വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷമാകും ഇരുവരെയും ചോദ്യം ചെയ്യുക.
പ്രതികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയിൽനിന്ന് വീണ്ടെടുത്ത ചില നിർണായക ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ഡിജിറ്റൽ തെളിവുകളിൽ ശിവശങ്കർ, മന്ത്രിമാർ ഉൾെപ്പടെ പ്രമുഖരുമായുള്ള ചാറ്റുകൾ, ചിത്രങ്ങൾ ഉൾപ്പെടെയുണ്ട്.
സി ഡാക്കിെൻറ സാേങ്കതികസഹായത്താലാണ് പരിശോധനകൾ നടക്കുന്നത്. ഇൗ ചോദ്യം ചെയ്യലിനുശേഷം ചില കാര്യങ്ങളിൽ വ്യക്തതവരുത്താനായിരിക്കും വീണ്ടും ശിവശങ്കറിനെയും ജലീലിനെയും വിളിപ്പിക്കുകയെന്നാണ് വിവരം. അതിനിടെ യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ ജലീലിനെ ഉടൻതന്നെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.