തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വർണത്തിെൻറ കാലപ്പഴക്കവും അക്കൗണ്ടിലെ പണത്തിെൻറ ഉറവിടവും എൻ.ഐ.എ പരിശോധിക്കും. എന്നാല്‍, സ്വപ്ന വിവാഹം ചെയ്ത അറബി സമ്മാനിച്ചതാണ് സ്വര്‍ണവും പണവുമെന്നാണ് അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്.
തിരുവനന്തപുരത്തെ എസ്.ബി.ഐ സിറ്റി ബ്രാഞ്ച് ലോക്കറില്‍നിന്ന് 64 ലക്ഷം രൂപയും 982 ഗ്രാം സ്വര്‍ണവും ഫെഡറല്‍ ബാങ്കില്‍നിന്ന് 36.5 ലക്ഷം രൂപയും കണ്ടെടുത്തെന്നാണ് എൻ.ഐ.എ പറഞ്ഞത്. സ്വപ്നയുടെ അഭിഭാഷകെൻറ വാദം പരിഗണിച്ചാണ് പരിശോധന.
സ്വപ്ന ഉൾപ്പെടെ മൂന്നു പ്രതികളുടെയും കുടുംബാംഗങ്ങളുടെയും സമ്പത്ത് സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്. ഈ സമ്പാദ്യങ്ങൾ സ്വർണക്കടത്തിലൂടെ ലഭിച്ചതാണെന്ന് വ്യക്തമായാൽ കണ്ടുകെട്ടും.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: സ്വപ്നയെ ചോദ്യം ചെയ്യും
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ വകുപ്പിൽ ജോലി നേടിയെന്ന പരാതിയിൽ കേരള പൊലീസ് സ്വപ്ന യെ ചോദ്യം ചെയ്യും. സ്വർണക്കടത്തുകേസിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
സ്വപ്ന വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഐ.ടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിൽ ജോലി നേടിയതെന്ന് വ്യക്തമായിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഒടുവിൽ സ്വപ്ന ജോലി ചെയ്തിരുന്ന കെ.എസ്.ഐ.ടി.െഎ.എൽ മാനേജിങ് ഡയറക്ടർ നൽകിയ പരാതിയിലാണ് സ്വപ്ന, അവരെ നിയമിച്ച കൺസൾട്ടൻസിയായ പി.ഡബ്ല്യു.സി, റിക്രൂട്ടിങ് ഏജൻസിയായ വിഷൻ ടെക്നോളജീസ് എന്നിവരെ പ്രതി ചേർത്ത് കേൻറാൺമെൻറ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിന് കേൻറാൺമെൻറ് അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
അതേസമയം, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണം എഫ്.ഐ.ആറിൽ ഒതുങ്ങിയെന്ന് ആക്ഷേപമുയർന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. ജോലിക്ക് ശിപാര്‍ശ ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ രക്ഷിക്കാനാണിതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, കോവിഡ് തിരക്കാണ് കാരണമെന്ന് പൊലീസ് വിശദീകരിക്കുന്നു.
സ്വപ്ന എന്‍.ഐ. കസ്റ്റഡിയിലാണെന്ന വാദവും ഉന്നയിക്കുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റിെൻറ നിജസ്ഥിതി പരിശോധിക്കുന്നതടക്കം പ്രാഥമിക നടപടിപോലും പൂര്‍ത്തിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന് വിമർശനമുണ്ട്.