ഷെഫിൻ ജഹാനെതിരെ എൻ.െഎ.എ അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് െഎ.എസ് കേസിൽ ജയിലിൽ കഴിയുന്ന രണ്ടുപേരിൽനിന്ന് എൻ.െഎ.എ മൊഴിയെടുക്കാനൊരുങ്ങുന്നു. എറണാകുളം പ്രത്യേക എൻ.െഎ.എ കോടതിയുടെ അനുമതിയോടെയാണ് കനകമല െഎ.എസ് കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന കണ്ണൂർ തലശ്ശേരി സ്വദേശികളായ മൻസീദ്, റയ്യാൻ എന്ന സഫ്വാൻ എന്നിവരെ തിങ്കളാഴ്ചയാവും എൻ.െഎ.എ സംഘം ജയിലിൽ ചോദ്യം ചെയ്യുക. ജയിൽ സൂപ്രണ്ടിെൻറ സാന്നിധ്യത്തിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. എൻ.െഎ.എക്കൊപ്പം െഎ.ടി വിദഗ്ധരും ജയിലിലെത്തും.
ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങൾ പാടില്ലെന്ന് കോടതി എൻ.െഎ.എയോട് നിർദേശിച്ചിട്ടുണ്ട്. മൻസീദും ഷഫിൻ ജഹാനും ഒരേ വാട്സ് ആപ് ഗ്രൂപ്പിൽ അംഗങ്ങളായതാണ് എൻ.െഎ.എ സംശയത്തിന് കാരണമായി പറയുന്നത്. കൂടാതെ, സഫ്വാനുമായി ഷഫിൻ ജഹാന് അടുപ്പമുള്ളതായും എൻ.െഎ.എ ആരോപിക്കുന്നുണ്ട്. കനകമല കേസന്വേഷണം നടക്കുന്നതിനിടെയാണെത്ര എൻ.െഎ.എക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ഷഫിൻ ജഹാൻ അടക്കം 30 പേരിൽനിന്ന് എൻ.െഎ.എ മൊഴിയെടുത്തിട്ടുണ്ട്. ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുേമ്പാൾ കേസിെൻറ വിശദാംശങ്ങൾ എൻ.െഎ.എ ഹാജരാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
