Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസ്...

ആർ.എസ്.എസ് പ്രവർത്തകൻെറ കൊലപാതകം എൻ.ഐ.എ അന്വേഷിക്കണം -മീനാക്ഷി ലേഖി എം.പി

text_fields
bookmark_border
ആർ.എസ്.എസ് പ്രവർത്തകൻെറ കൊലപാതകം എൻ.ഐ.എ അന്വേഷിക്കണം -മീനാക്ഷി ലേഖി എം.പി
cancel

ന്യൂഡൽഹി: ആലപ്പുഴ വയലാറിലെ ആർ.എസ്.എസ് പ്രവർത്തകൻെറ കൊലപാതകം എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി​ നേതാവും എം.പിയുമായ മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.

വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം. അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നും അവർ കുറ്റപ്പെടുത്തി.

24ന് രാത്രി എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷത്തിനിടെ നാഗംകുളങ്ങര സ്വദേശി നന്ദു കൃഷ്ണയാണ്​ വെട്ടേറ്റുമരിച്ചത്. അറസ്​റ്റിലായ എട്ടുപേരുള്‍പ്പെടെ സംഭവത്തിലുള്‍പെട്ട 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന ഒമ്പതുപേര്‍ക്കെതിരെയും കേസുണ്ട്​. ആർ.എസ്​.എസ്​-എസ്​.ഡി.പി.ഐ സംഘർഷമുണ്ടായ സ്ഥലത്തുനിന്ന്​ മൂന്ന്​ വടിവാള്‍ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meenakshi LekhiRSS
News Summary - NIA should probe murder of RSS worker in vayalar says Meenakshi Lekhi MP
Next Story