Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്‍.ഐ.എ കേരളത്തെ...

എന്‍.ഐ.എ കേരളത്തെ ഭീകരസംസ്ഥാനമാക്കരുത് -എന്‍.സി.എച്ച്.ആര്‍.ഒ

text_fields
bookmark_border
എന്‍.ഐ.എ കേരളത്തെ ഭീകരസംസ്ഥാനമാക്കരുത് -എന്‍.സി.എച്ച്.ആര്‍.ഒ
cancel

കോഴിക്കോട്: അല്‍ഖാഇദ തീവ്രവാദികളെന്നാരോപിച്ച് എറണാകുളത്ത്​ ഇതരസംസ്​ഥാന തൊഴിലാളികളെ അറസ്​റ്റ്​ചെയ്ത എന്‍.ഐ.എ നടപടി അത്യന്തം ദുരൂഹമാ​െണന്ന്​ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻ.സി.എച്ച്​.ആർ.ഒ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആുരാപിച്ചു. പ്രതികാര ബുദ്ധിയോടുകൂടി കേരളത്തെ ഭീകരസംസ്ഥാനമാക്കി മാറ്റാനുള്ള രാഷ്​ട്രീയ യജമാനന്മാരുടെ നിഗൂഢശ്രമങ്ങള്‍ക്ക് ചട്ടുകമായി മാറുകയാണ് എന്‍.ഐ.എ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

നിത്യവൃത്തിക്കായി കഷ്​ടപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കള്‍ തൊഴില്‍ തേടി കേരളത്തില്‍ വന്നത് പണം സ്വരൂപിച്ച് അന്താരാഷ്​ട്ര ഭീകരപ്രസ്ഥാനം രൂപവത്​കരിക്കാനും രാജ്യത്തെ ആക്രമിക്കാനും പദ്ധതിയിടുന്നു എന്ന എന്‍.ഐ.എ വാദം സാമാന്യയുക്തിക്ക് നിരക്കാത്തതാണ്.

വാര്‍ഡ് മെംബര്‍ വി.സി. ചന്ദ്രന്‍, തൊഴിലുടമ, അയല്‍വാസികള്‍, സഹപ്രവര്‍ത്തകര്‍, വീട്ടുടമസ്ഥര്‍ തുടങ്ങിയവര്‍ പ്രസ്തുത വ്യക്തികളെക്കുറിച്ച് ഒരുവിധത്തിലുമുള്ള സംശയകരമായ സൂചനകളും നല്‍കുന്നില്ലെന്ന്​ സ്​ഥലം സന്ദർശിച്ചപ്പോൾ ബോധ്യ​െപ്പട്ടതായി എൻ.സി.എച്ച്​.ആർ.ഒ ഭാരവാഹികൾ പറഞ്ഞു. എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്റ്റര്‍ പ്രസിഡൻറ്​​ വിളയോടി ശിവന്‍കുട്ടി, ദേശീയ സെക്രട്ടറി റെനി ഐലിന്‍, കേരള ചാപ്റ്റർ ട്രഷറർ കെ.പി.ഒ. റഹ്മത്തുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAAl-QaedaNCHRO
Next Story