Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം ആക്രമണം:...

വിഴിഞ്ഞം ആക്രമണം: എൻ.ഐ.എ വിവരങ്ങൾ ശേഖരിക്കുന്നു

text_fields
bookmark_border
വിഴിഞ്ഞം ആക്രമണം: എൻ.ഐ.എ വിവരങ്ങൾ ശേഖരിക്കുന്നു
cancel

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ എൻ.ഐ.എ വിവരങ്ങൾ ശേഖരിക്കുന്നു. ആക്രമണത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായോയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി പരിശോധിക്കുന്നത്. എന്നാൽ, കേരള പൊലീസിനോട് നേരിട്ട് ചോദിക്കാതെ സ്വന്തംനിലക്ക് എൻ.ഐ.എ അന്വേഷണം നടത്തുന്നുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 54 പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചത്. അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു.

അതേസമയം, വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് വീടുകളിലെത്തി സന്ദർശിച്ചു.

മന്ത്രിക്കെതിരായ പരാമർശം: ഖേദം പ്രകടിപ്പിച്ച്​ വൈദികൻ; കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ വി​ഴി​ഞ്ഞം സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ഫാ. ​തി​യോ​ഡേ​ഷ്യ​സ് ഡി​ക്രൂ​സി​നെ​തി​രെ വി​ഴി​ഞ്ഞം പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ തി​യോ​ഡേ​ഷ്യ​സ് ഡി​ക്രൂ​സും ല​ത്തീ​ൻ അ​തി​രൂ​പ​ത​യും ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്​​​തെ​ങ്കി​ലും കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ പേ​രി​ൽ ത​ന്നെ​യു​ണ്ട്​ തീ​വ്ര​വാ​ദി എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം. മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നാ​ണ്​ കേ​സ്.

വി​ഴി​ഞ്ഞം സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ദേ​ശ​ദ്രോ​ഹി​ക​ളും രാ​ജ്യ​വി​രു​ദ്ധ​രു​മാ​ണെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സ്വാ​ഭാ​വി​ക​മാ​യി സ്യ​ഷ്ടി​ച്ച വി​കാ​ര​വി​ക്ഷോ​ഭ​മാ​ണ് പ​രാ​മ​ർ​ശ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന്​ ഫാ. ​തി​യോ​ഡേ​ഷ്യ​സ് വി​ശ​ദീ​ക​രി​ച്ചു. പ​രാ​മ​ർ​ശം നി​രു​പാ​ധി​കം പി​ൻ​വ​ലി​ക്കു​ന്നു. നാ​ക്ക് പി​ഴ​വാ​യി ക​രു​തി പ​രാ​മ​ർ​ശ​ത്തി​ൽ നി​ർ​വ്യാ​ജം ഖേ​ദി​ക്കു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കൈ​കോ​ർ​ത്ത്​ പ്ര​വ​ർ​ത്തി​ക്കെ പ്ര​സ്താ​വ​ന സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ ഇ​ട​യാ​യ​തി​ലും ഖേ​ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫാ.​തി​യോ​ഡേ​ഷ്യ​സ് ഫി​ഷ​റീ​സ്​ മ​ന്ത്രി അ​ബ്ദു​റ​ഹ്​​മാ​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​കാ​ര വി​ക്ഷോ​ഭ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നും പി​ൻ​വ​ലി​ച്ച്​ നി​ർ​വ്യാ​ജം ഖേ​ദം പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​തി​രൂ​പ​ത വ​ക്താ​വ്​ ഫാ. ​സി. ജോ​സ​ഫ്​ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
TAGS:vizhinjam protest Vizhinjam police station attack 
News Summary - NIA Seek details on Vizhinjam police station attack
Next Story