Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യയെ ശിഥിലമാക്കാൻ...

ഇന്ത്യയെ ശിഥിലമാക്കാൻ പോപുലർ ഫ്രണ്ട്​ ഗൂഢാലോചന നടത്തിയെന്ന്​ എൻ.ഐ.എ

text_fields
bookmark_border
Popular Front
cancel

കൊച്ചി: ഇന്ത്യയിൽ ഇസ്​ലാമിക ഭരണം സ്ഥാപിച്ച് രാജ്യത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ സമുദായങ്ങളും ഗ്രൂപ്പുകളും തമ്മിലെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കാൻ പി.എഫ്​.ഐ ഗൂഢാലോചന നടത്തിയെന്ന്​ എൻ.ഐ.എ. അക്രമാസക്തമായ തീവ്രവാദ പ്രവർത്തനത്തിലൂടെയാണ്​ ഇതിനുള്ള പദ്ധതികൾ ആവിഷ്​കരിച്ചത്​.

2047ഓടെ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ, പി.എഫ്​.ഐ റിപ്പോർട്ടേഴ്‌സ് വിങ്​, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിങ്​ വിങ്​, സർവിസ് വിങ്​ എന്നിങ്ങനെ വിവിധ വിഭാഗങ്ങളും യൂനിറ്റുകളും സ്ഥാപിച്ചു. തെരഞ്ഞെടുത്ത കാഡർമാർക്ക് ആയുധ പരിശീലനം നൽകുന്നതിന് പി.എഫ്​.ഐ വിവിധ കാമ്പസുകളും സൗകര്യങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും എൻ.ഐ.എ പറയുന്നു. തങ്ങളുടെ ‘ലക്ഷ്യങ്ങൾ’ ഇല്ലാതാക്കാൻ ഒരു റിപ്പോർട്ടേഴ്‌സ് വിങ്ങും സർവിസ് ടീമും ഹിറ്റ് ടീമും ഉണ്ടാക്കിയതായി എൻ.ഐ.എ ആരോപിച്ചു.

എൻ.ഐ.എ അന്വേഷണത്തി​ന്‍റെ ഭാഗമായി 17ലധികം സ്വത്തുക്കൾ കണ്ടുകെട്ടുകയും 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്​തു. പ്രധാന നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം യഹിയ കോയ തങ്ങൾ, എറണാകുളം സോണൽ സെക്രട്ടറി എം. എച്ച. ഷിഹാസ്, ജില്ലതല നേതാക്കളായ ടി.എസ്. സൈനുദ്ദീൻ, എ.പി. സാദിഖ്, സി.ടി. സുലൈമാൻ തുടങ്ങിയവരും കുറ്റപത്രം നൽകപ്പെട്ടവരിലുണ്ട്​.

ആരോപണങ്ങൾ സാധൂകരിക്കാൻ 650 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് എൻ.ഐ.എ കേസ് രജിസ്​റ്റർ ചെയ്​തത്. രാജ്യത്തെ വിവിധ കോടതികളിലായി ഇതേ കേസിൽ ഇതോടെ നാല്​ കുറ്റപത്രങ്ങളാണ്​ സമർപ്പിച്ചത്. ഇതേകേസിൽ തമിഴ്​നാട് സ്വദേശികളായ 10 പ്രതികൾക്കെതിരെ തമിഴ്​നാട്ടിലെ പ്രത്യേക കോടതിയിലും കുറ്റപത്രം നൽകിയിട്ടുണ്ട്​. പാലക്കാട് ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത ശ്രീനിവാസൻ വധക്കേസ്​ പ്രതികളും ഈ ഗൂഢാലോചനക്കേസിൽ പങ്കാളികളാണെന്നും കുറ്റപത്രം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAPopular Front of india
News Summary - NIA said that Popular Front had conspired to divide India
Next Story