വിവിധയിടങ്ങളിൽ എൻ.ഐ.എ പരിശോധന
text_fieldsകോഴിക്കോട്/ചെറുപുഴ (കണ്ണൂർ): മലപ്പുറം തിരൂരങ്ങാടിയിൽ അനധികൃതമായി സൂക്ഷിച്ച വൻതോതിലുള്ള സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതിനെ തുടർന്ന് വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) പരിശോധന. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവ് സ്വദേശിയായ ഹാരിസിന്റെ വീട്ടിലും ഉടമസ്ഥതയിലുള്ള എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തി. ശനിയാഴ്ച പുലർച്ച അഞ്ച് മണിയോടെയാണ് അഞ്ചംഗ സംഘം പരിശോധനക്ക് എത്തിയത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി സൂക്ഷിച്ച വൻതോതിലുള്ള സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിലാണ് എരഞ്ഞിമാവ് സ്വദേശി ഹാരിസിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് ഇയാളെ ഒന്നാം പ്രതിയാക്കി അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് അപ്രതീക്ഷിതമായി എൻ.ഐ.എ സംഘം ഹാരിസിനെ വീട്ടിലും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും പരിശോധന നടത്തിയത്.
തിരൂരങ്ങാടിയിൽ ഉള്ളിച്ചാക്കിന്റെ മറവില്‍ കടത്തിയ വന്‍ സ്ഫോടക ശേഖരം തിരൂരങ്ങാടി പൊലീസ് പിടികൂടിയതിന്റെ തുടര്‍ച്ചയായി ചെറുപുഴയിൽ എന്‍.ഐ.എ പരിശോധന. ശനിയാഴ്ച പുലര്‍ച്ച അഞ്ചുമുതലാണ് എന്‍.ഐ.എ സംഘം ഒരേസമയം എല്ലാ സ്ഥലത്തും റെയ്ഡ് തുടങ്ങിയത്.കണ്ണൂര്‍ ജില്ലയില്‍ ചെറുപുഴ ചുണ്ടയിലെ അനില്‍കുമാറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. രണ്ട് മണിക്കൂറോളം റെയ്ഡ് നീണ്ടു.
ചെറുപുഴ പൊലീസിനെ വിവരം അറിയിക്കാതെയാണ് എന്‍.ഐ.എ സംഘം എത്തിയത്. റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു. റെയ്ഡിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ എന്‍.ഐ.എ സംഘം തയാറായില്ല. തിരൂരങ്ങാടിയില്‍ സ്ഫോടക ശേഖരം പിടികൂടിയതിന് പിറകേ അനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

