Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചവറയിൽ എൻ.ഐ.എ റെയ്ഡ്;...

ചവറയിൽ എൻ.ഐ.എ റെയ്ഡ്; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ചവറയിൽ എൻ.ഐ.എ റെയ്ഡ്; ഒരാൾ അറസ്റ്റിൽ
cancel

ചവറ: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ചവറയിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ ഒരാൾ പിടിയിൽ. ചവറ മുക്കത്തോട് സ്കൂളിന് സമീപം മന്നാടത്തുതറ വീട്ടിൽ മുഹമ്മദ് സാദിഖ് ആണ് (40) അറസ്റ്റിലായത്. കുറച്ചുനാളായി സാദിഖ് എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ച മൂന്നരയോടെ ചവറ പൊലീസിന്‍റെ സഹായത്തോടെ എൻ.ഐ.എ സംഘം വീട് വളഞ്ഞ് സാദിഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് ലഘുലേഖകളും ഡയറിയും മൊബൈൽ ഫോണും സിം കാർഡുകളും യാത്രരേഖകളും കണ്ടെടുത്തു. സാദിഖിനെ എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി.

Show Full Article
TAGS:NIA Raid chavara 
News Summary - NIA raid in Chavara; One person was arrested
Next Story