Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തീരങ്കാവ് യു.എ.പി.എ ...

പന്തീരങ്കാവ് യു.എ.പി.എ കേസ്​: തെളിവില്ലാത്തതിനാൽ ഒരാളെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമെന്ന്​

text_fields
bookmark_border
പന്തീരങ്കാവ് യു.എ.പി.എ കേസ്​: തെളിവില്ലാത്തതിനാൽ ഒരാളെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമെന്ന്​
cancel

താഹ മാപ്പുസാക്ഷിയായി അലനെ കുടുക്കില്ലെന്ന് സഹോദരന്‍
കോ​ഴി​ക്കോ​ട്​: പ​ന്തീ​രാ​ങ്ക ാ​വ്​ യു.​എ.​പി.​എ കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ പ്ര​തി​ക​ളി​ലൊ​രാ​ളെ മാ​പ്പു​സാ ​ക്ഷി​യാ​ക്കാ​ൻ എ​ൻ.​െ​എ.​എ നീ​ക്കം ന​ട​ത്തു​ന്ന​താ​യി സൂ​ച​ന. കേ​സ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച്​ മാ​സ​ങ്ങ​ളാ​യി ​ട്ടും കാ​ര്യ​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, അ​ല​നും താ​ഹ​യും പി​ടി​യി​ലാ​കു​േ​മ്പാ​ ൾ ഒാ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി പ​റ​യ​പ്പെ​ടു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ഉ​സ്​​മാ​നെ ക​ണ്ടെ​ത്താ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ്​ ഒ​രാ​ളെ മാ​പ്പു​സാ​ക്ഷി​യാ​ക്കു​ക എ​ന്ന നി​ല​ക്കു​ള്ള ആ​ലോ​ച​ന​ എ​ന്നാ​ണ്​ വി​വ​രം.

ഇ​തി​നാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​രു​വ​രി​ലും സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. മാ​പ്പു​സാ​ക്ഷി​യാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ല​നെ​യും താ​ഹ​യെ​യും ഉ​ദ്യോ​ഗ​സ്​​ഥ​ർ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​താ​യി താ​ഹ​യു​െ​ട സ​ഹോ​ദ​ര​ൻ ഇ​ജാ​സ്​ ഹ​സ​ൻ ‘മാ​ധ്യ​മ’​ത്തോ​ടു​ പ​റ​ഞ്ഞു.

തെ​ളി​വു​ക​ൾ ല​ഭി​ക്കാ​ത്ത​തോ​ടെ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​. വി​വി​ധ ത​ര​ത്തി​ൽ ചോ​ദ്യം​ചെ​യ്​​തി​ട്ടും ലോ​ക്ക​ൽ പൊ​ലീ​സ്​ ശേ​ഖ​രി​ച്ച ​െത​ളി​വി​ന​പ്പു​റം എ​ൻ.​െ​എ.​എ​ക്ക്​ കൂ​ടു​ത​ലാ​യൊ​ന്നും സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​സ്​ നി​ല​നി​ൽ​ക്കി​ല്ല എ​ന്ന​തി​നാ​ലാ​ണ്​ മാ​പ്പു​സാ​ക്ഷി ശ്ര​മം. ഇ​രു​വ​രും ചെ​യ്​​ത കു​റ്റം എ​ന്ത്​ എ​ന്നു​പോ​ലും വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഇ​ജാ​സ്​ ഹ​സ​ൻ പ​റ​ഞ്ഞു. താഹ മാപ്പുസാക്ഷിയായി അലനെ കുടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


നി​രോ​ധി​ത മാ​വോ​യി​സ്​​റ്റ്​ സം​ഘ​ട​ന പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​വും ല​ഘു​ലേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നി​ന് അ​ല​നെ​യും താ​ഹ​യെ​യും പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. യു​വാ​ക്ക​ൾ​ക്കെ​തി​രെ യു.​എ.​പി.​എ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​തോ​ടെ ഹൈ​കോ​ട​തി​യ​ട​ക്കം ജാ​മ്യം നി​ഷേ​ധി​ച്ചു. യു.​എ.​പി.​എ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന ച​ട്ട​മ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ എ​ൻ.​ഐ.​ഐ എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്​​റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:uapa pantheerankav Alan Thaha kerala news malayalam news 
News Summary - nia new move in pantheerankav uapa case
Next Story