Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആളാവാൻ’ ആളൂരെത്തി;...

‘ആളാവാൻ’ ആളൂരെത്തി; ഇനി ആവർത്തിക്കരുതെന്ന്​ കോടതി

text_fields
bookmark_border
swapna
cancel

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത്​ കേസിൽ വക്കാലത്ത്​ ഏറ്റെടുക്കാൻ സ്വയം മു​േന്നാട്ടുവന്ന അഭിഭാഷകൻ ആളൂരി​​െൻറ ജൂനിയേഴ്​സിന്​ എൻ.​െഎ.എ കോടതി വിമർശം. കൊച്ചിയിലെ എൻ.​െഎ.എ കോടതിയിലാണ്​ അഭിഭാഷകർ ന്യായാധിപ​​െൻറ ശകാരം ഏറ്റുവാങ്ങിയത്​. കേസിലെ രണ്ടാം പ്രതിയായ സ്വപ്​ന സുരേഷി​​െൻറ വക്കാലത്ത്​ ഒപ്പിട്ടുവാങ്ങാനാണ്​ ആളൂരി​​െൻറ രണ്ട്​ ജൂനിയേഴ്​സ്​ കോടതിയിലെത്തിയത്​.

കോടതി നടപടികൾ ആരംഭിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്​. കോടതിയിൽ സ്വപ്​നക്കായി ആളൂരി​​െൻറ ആളുകൾ ഹാജരാവുകയായിരുന്നു. ഇത്​ ശ്രദ്ധയിൽപെട്ട കോടതി സ്വപ്​നയെ വിളിച്ച്​ ഇവരെ അറിയുമോയെന്നും വക്കാലത്ത്​ നൽകിയിട്ടുണ്ടോയെന്നും ചേദിച്ചു. ഇവരെ അറിയില്ലെന്നായിരുന്നു സ്വപ്​നയുടെ മറുപടി. ത​​െൻറ അഭിഭാഷകൻ ആരാണെന്ന്​ ഭർത്താവ്​ തീരുമാനിക്കുമെന്നും അവർ പറഞ്ഞു. ഇതോടെ​ കോപാകുലനായ ജഡ്​ജ്​ രണ്ട്​ അഭിഭാഷകരേയും മുന്നി​േലക്ക്​ വിളിച്ചുവരുത്തി ‘ഇത്​ എൻ.​െഎ.എ കോടതിയാണ്​,മറക്കരുത്​...ഇനിയിത്​ ആവർത്തിക്കരുത്​’ എന്ന്​ താക്കീത്​ നൽകിയത്​. 

ഇതിനുമുമ്പ്​ യുദ്ധക്കപ്പലിലെ കവർച്ചയുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിലും വക്കാലത്ത് ഏറ്റെടുക്കാൻ ആളൂർ ശ്രമിച്ചിരുന്നു. പക്ഷെ പ്രതികൾ അറിയില്ലെന്ന്​ പറഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKerala News
News Summary - NIA court warns Adv Aloor's advocates who come to take up Swapna Suresh's case
Next Story