എൻ.െഎ.എ കോടതിയിലും ഇനി എ.എസ്.ജി ഹാജരാകും
text_fieldsെകാച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ എൻ.ഐ.എക്കുവേണ്ടി അസി. സോളിസിറ്റർ ജനറൽ തന്നെ നേരിട്ട് ഹാജരാകും. കേന്ദ്ര സർക്കാറിെൻറ പ്രത്യേക നിർദേശപ്രകാരമാണ് സംസ്ഥാനത്തെ കേന്ദ്ര സർക്കാറിെൻറ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥനെന്ന നിലയിൽ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ എൻ.ഐ.എ കോടതിയിലടക്കം ഹാജരാകുന്നത്.
നിലവിൽ ബന്ധപ്പെട്ട പ്രോസിക്യൂട്ടറാണ് ഈ കേസുകളിൽ എൻ.െഎ.എയെ പ്രതിനിധാനം ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സന്ദീപിെൻറയും ജാമ്യഹരജി ബുധനാഴ്ച പ്രത്യേക കോടതിയുടെ പരിഗണനക്കെത്തുേമ്പാഴും എൻ.ഐ.എക്കുവേണ്ടി എ.എസ്.ജിയാകും കോടതിയിൽ ഹാജരാകുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
333008_1595697677.jpg)