തിരുവനന്തപുരം: എന്‍.ഐ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങൾ ഉടൻ കൈമാറും. സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്കിൽനിന്നുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള ദിവസങ്ങളിലെ ദൃശ്യങ്ങളാണ് നല്‍കുക.
കള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ ശിവശങ്കറിെൻറ ഓഫിസിലും എത്തിയെന്നാണ് വിവരം. ഇതിെൻറ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ കാലയളവിലെ ചില ദൃശ്യങ്ങള്‍ മിന്നലില്‍ നശിച്ചെന്നാണ് വിശദീകരണം. അല്ലാത്തവയാണ് നല്‍കുന്നത്.
എന്‍.ഐ.എ സംഘത്തിെൻറ സാന്നിധ്യത്തിൽ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സ്വർണം കസ്റ്റംസ് തടഞ്ഞുെവച്ച ജൂൺ 30ന് ശേഷം സ്വർണക്കടത്ത് കേസ് പ്രതികൾ സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറെ കണ്ടിരുന്നോ എന്നതടക്കം ദൃശ്യത്തിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.