Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.ഐ.എ കേസില്‍...

എൻ.ഐ.എ കേസില്‍ തടവിലായിരുന്ന യുവാവ് മരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/nia
cancel
camera_alt

മുഹമ്മദ് യാസർ അറഫാത്ത്

കൊച്ചി: എൻ.​​ഐ.എ (ദേശീയ അന്വേഷണ ഏജൻസി) രജിസ്റ്റർ ചെയ്ത കേസില്‍ തടവിലായിരുന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ആലുവ നീറിക്കോട് പുളിക്കവീട്ടില്‍ മുഹമ്മദ് യാസര്‍ അറഫാത്ത് (35) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പാലക്കാട്ട് ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ സഹായിച്ചുവെന്ന ആരോപിച്ചാണ് യാസര്‍ അറഫാത്തിനെ അറസ്റ്റ്​ ചെയ്തത്. യു.എ.പി.എ പ്രകാരം തൃശൂർ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിഞ്ഞു വരവേ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കേ ഇന്ന് രാവിലെയായിരുന്നു മരണം. രോഗത്തിന്റെ കാഠിന്യവും അടിയന്തര ചികില്‍സയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി കൊച്ചി എൻ.​ഐ.എ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഭാര്യ: സുമയ്യ, രണ്ടു മക്കള്‍. നിയമ നടപടികള്‍ക്കു ശേഷം ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvacustodial deathViyyoor JailThiruvananthapuram Medical College
Next Story