തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി എൻ.െഎ.എ സംഘം തിരുവനന്തപുരത്തെത്തിച്ചു. എൻ.െഎ.എ രണ്ട് സംഘമായാണ് ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയത്.
സന്ദീപ് നായരുമായി എൻ.െഎ.എ സംഘം ഒരു വീട്ടില്‍ പരിശോധന നടത്തി. അതേസമയം തന്നെ സ്വപ്നയെ സെക്രേട്ടറിയറ്റിനടുത്തുള്ള ഹെതര്‍ ഫ്ലാറ്റിലാണ് കൊണ്ടുപോയത്. തിരുവനന്തപുരത്ത് സ്വര്‍ണം പിടിച്ചെടുക്കുമ്പോള്‍ ഇവരുടെ ടവര്‍ ലൊക്കേഷന്‍ ഇവിടെയായിരുന്നു. മാത്രമല്ല പിടിക്കപ്പെട്ട മറ്റ് ചില പ്രതികളും ഹെതര്‍ ഫ്ലാറ്റിലെത്തിയതായി സൂചനയുണ്ട്.
അതിനിടെ, സന്ദീപ് നായരുടെ നെടുമങ്ങാട്ടുള്ള സ്ഥാപനത്തിലും കസ്റ്റംസ് റെയ്ഡ് നടത്തി. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. സന്ദീപ് നായരുടെ കരകുളത്തെ ഫ്ലാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.
കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നറിയുന്നു. ശിവശങ്കറിെൻറ മൊഴിയില്‍ കസ്റ്റംസിന് തൃപ്തിയില്ലെന്നാണ് സൂചന.