Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് നെടുമ്പാശേരിയിൽ വെച്ച് ഒരാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

text_fields
bookmark_border
പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് നെടുമ്പാശേരിയിൽ വെച്ച് ഒരാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
cancel

കൊച്ചി: പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് ഒരാൾ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻ കുട്ടിയെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടി അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. ഇയാളെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മൊയ്തീൻ കുട്ടിക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നും എൻ.ഐ.എ പറയുന്നു.

മൊയ്തീൻ കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്കായി എൻ.ഐ.എ ഏഴ് ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NIA arrests man in Nedumbassery for alleged Popular Front links
Next Story