Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിയ്യൂർ ജയിലിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ ബഹളമുണ്ടാക്കിയ തടവുകാർക്കെതിരെ നടപടി
cancel
camera_alt

representational image

Homechevron_rightNewschevron_rightKeralachevron_rightവിയ്യൂർ ജയിലിൽ...

വിയ്യൂർ ജയിലിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ ബഹളമുണ്ടാക്കിയ തടവുകാർക്കെതിരെ നടപടി

text_fields
bookmark_border

തൃ​ശൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ വി​യ്യൂ​ർ ജ​യി​ലി​ൽ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന്​ 11 എ​ൻ.​ഐ.​എ ത​ട​വു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. 11 പേ​രെ​യും ഏ​കാ​ന്ത ത​ട​വി​ലേ​ക്ക് മാ​റ്റി. ഷ​ഫീ​ഖ്, ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ൻ, അ​ബ്​​ദു​റ​സാ​ഖ്, ഹം​സ, അ​നൂ​പ്, നാ​ഷി​ദു​ൾ ഹം​സ​ഫ​ർ, മി​ഥി​ലാ​ജ്, സ്വാ​ലി​ഹ് മു​ഹ​മ്മ​ദ്, ഡാ​നി​ഷ്, ഷൈ​ബു നി​ഹാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ൽ പ​താ​ക ഉ​യ​ർ​ത്തു​മ്പോ​ൾ ഇ​വ​ർ പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തോ​ടൊ​പ്പം സെ​ല്ലു​ക​ളി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ഡാ​നി​ഷും ഇ​ബ്രാ​ഹി​മും മാ​വോ​യി​സ്​​റ്റ്​ കേ​സി​ലെ വി​ചാ​ര​ണ ത​ട​വു​കാ​രാ​ണ്. ഐ.​എ​സ് റി​ക്രൂ​ട്ട്മെൻറ്, ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ തു​ട​ങ്ങി മ​റ്റ് കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് മ​റ്റു​ള്ള​വ​ർ.

പ​താ​ക ഉ​യ​ർ​ത്തു​മ്പോ​ഴും സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ലും ജ​യി​ലി​ലെ ഒ​ന്നാം നി​ല​യി​ലെ മു​റി​യി​ൽ നി​ന്ന് ഇ​വ​ർ ഉ​റ​ക്കെ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ജ​യി​ല​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian flagnia
Next Story