Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ്: കർണാടക മുൻ എം.എൽ.എയുടെ ബന്ധുവടക്കം നാലുപേർ പിടിയിൽ
text_fieldsbookmark_border
ന്യൂഡല്‍ഹി: കേരളത്തിലെ ഐ.എസ് റിക്രൂട്ട്‌മെന്‍റുമായി ബന്ധപ്പെട്ട കേസില്‍ നാലുപേരെ കൂടി എൻ.ഐ.എ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ പി.ടിഐ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലും ബംഗളൂരുവിലും മംഗളൂരുവിലും നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമ്മില്‍ ഹസന്‍ ഭട്ട്, മംഗളൂരു സ്വദേശി അമര്‍ അബ്ദുൽ റഹ്‌മാന്‍, ബംഗളൂരു സ്വദേശി ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിൽ അമർ കർണാടകയിലെ മുൻ എം.എൽ.എയുടെ ബന്ധുവാണ്. 12 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷമായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

