ദേശീയപാത അതോറിറ്റി ചെയര്മാൻ അടക്കം ഒമ്പത് പേർക്കെതിരെ നരഹത്യക്ക് കേസ്
text_fieldsതൃശൂർ: ദേശീയപാത അതോറിറ്റി ചെയര്മാൻ ഉള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെ പീച്ചി െപാലീസ് നരഹത്യക്ക് കേസ് എടുത്തു. പാലക്കാട്-തൃശൂർ ദേശീയപാതയുടെ മണ്ണുത്തി-വടക്കുഞ്ചേരി ഭാഗത്ത് ഒരു വര്‍ഷത്തിനിടെ വിവിധ വാഹനാപകടങ്ങളിൽ 18 പേര് മരിച്ചതിെൻറ േപരിലാണ് കോടതി നിർദേശപ്രകാരം പീച്ചി പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദേശീയപാത അതോറിറ്റി ചെയർമാൻ യദ്വീർ സിങ് മാലിക്, പ്രോജക്ട് എൻജിനീയർ എ.ബി. അജിത്കുമാർ, തൃശൂർ എക്സ്പ്രസ് വേ ഡയറക്ടർമാരായ പൃഥ്വികുമാർ, മേഖാപതി റെഡ്ഡി, വിക്രം റെഡ്ഡി, ശ്രീരാമുള്ള നാഗേഷ് റെഡ്ഡി, രമേഷ് അട്ടൂരി, രാജേഷ് ശ്രീനിവാസ്, പ്രോജക്ട് ഡയറക്ടർ സുരേഷ് തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത തകർന്നതിനാൽ അഞ്ചുവർഷത്തിനിടെ ഉണ്ടായ അപകടങ്ങളിൽ 54 പേർ മരിച്ചെന്നാണ് കണക്ക്. കഴിഞ്ഞ ഒരു വർഷം മാത്രം വാഹനാപകടങ്ങളിൽ 18 പേർ മരിച്ചത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കേസ് രജിസ്റ്റർ. ദേശീയപാത അധികൃതരുടേയും കരാർ കമ്പനിയുടേയും അനാസ്ഥക്കെതിരെ കഴിഞ്ഞ മൂന്ന് വർഷമായി നിയമപോരാട്ടം നടത്തുന്ന തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്താണ് ഹർജി നൽകിയത്.
ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുക്കണം. അശാസ്ത്രീയമായാണ് റോഡ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുക്കാൻ കോടതി നിർദേശിച്ചത്. ആറ് ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
നരഹത്യക്കും ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുന്ന പ്രവൃത്തി ചെയ്ത് പൊതുവഴിയിൽ അപകടവും തടസ്സമുണ്ടാക്കുന്നതിനും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. പലതവണ കോടതി ശാസിച്ചിട്ടും ഉദ്യോഗസ്ഥർ ഗൗരവത്തിലെടുത്തില്ല. അവസാനം, കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പാലക്കാട്, തൃശൂർ പൊലീസ് മേധാവികളോട് ഹൈകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
