Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത വിവാദം:...

ദേശീയപാത വിവാദം: വടംവലി മുറുകി

text_fields
bookmark_border
ദേശീയപാത വിവാദം: വടംവലി മുറുകി
cancel

കൽപറ്റ: പുതുതായി നിർദേശിക്കപ്പെട്ട മൈസൂരു- മാനന്തവാടി- മലപ്പുറം ദേശീയപാത സംബന്ധിച്ച്​ ജില്ലയിൽ രാഷ്​ട്രീയ പാർട്ടികളിലും മുന്നണികളിലും വ്യാപാരി സംഘടനകളിലും ‘രണ്ട്​ ലൈൻ’ ചർച്ച മുറുകി. ഒരു കൂട്ടർ പുതിയ പാതയുടെ പ്രസക്​തി ചോദ്യം ചെയ്യു​കയും നിലവിലെ എൻ.എച്ച്​ 766 സംരക്ഷിക്കണമെന്നും ഇതിന്​ ബദൽ പാതയില്ലെന്നും ശക്​തമായി വാദിക്കുന്നു.

അതേസമയം പുതിയ ദേശീയപാതയുടെ നിർമാണം തടസ്സപ്പെടുത്താൻ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ സർക്കാർ തള്ളിക്കളയണമെന്ന വാദവും ഉയർന്നു. പുതിയ പാത വരുന്നതിനോട്​ വിയോജിപ്പില്ലെന്നും അതി​​െൻറ മറവിൽ സുൽത്താൻ ബത്തേരി- ബന്ദിപ്പുർ വഴിയുള്ള ചരിത്ര പ്രധാന്യമുള്ള പാത ഇല്ലാതാക്കരുതെന്നും ബദൽപാത നിർദേശം മറയാക്കി ഗൂഢനീക്കങ്ങൾ ഉണ്ടെന്നുമാണ്​ മറ്റൊരു കൂട്ടരുടെ വാദം.

സുൽത്താൻ ബത്തേരി അടക്കം വിവിധ പ്രദേശങ്ങൾ ഇപ്പോൾ തന്നെ രാത്രി യാത്ര വിലക്കിൽ ദുരിതം അനുഭവിക്കുകയാണെന്ന യാഥാർഥ്യം ഉണ്ട്​. ജനരോഷവും ശക്​തമാണ്​.

വന്യജീവി സംരക്ഷണത്തി​​െൻറ പേരിലാണ്​ ബന്ദിപ്പുർ മേഖലയിൽ നിരോധനം തുടരുന്നത്​. എന്നാൽ ബദൽ പാത അതിനേക്കാൾ ദൂരം വനത്തിലൂ​െടയാണ്​ കടന്നു പോകുന്നത്​.

റോഡ്​ വിവാദവും വടംവലിയും അണിയറയിൽ ഇങ്ങനെ മുറുകു​േമ്പാൾ ചില പ്രാദേശിക അടിയൊഴുക്കുകളും തുടങ്ങിയിട്ടുണ്ട്​. ഇതിനു മുന്നിൽ രാഷ്​ട്രീയ പാർട്ടികളും മുന്നണികളും ‘പ്രതിസന്ധി’ നേരിടുകയാണ്​. യു.ഡി.എഫ്​ നിലപാട്​ വ്യക്​​തമാക്കി കഴിഞ്ഞ ദിവസം രംഗത്തുവന്നപ്പോൾ എൽ.ഡി.എഫ്​ പ്രതികരണം വന്നിട്ടില്ല.

യു.ഡി.എഫിൽ തന്നെ മാനന്തവാടി നിയോജക മണ്ഡലത്തിൽ ഭിന്നസ്വരമാണ്​ ഉയരുന്നത്​. വ്യാപാരി സംഘടനകളിലും ദേശീയപാത വിവാദം വിവിധ അഭി​പ്രായങ്ങൾ ഉയർത്തിയിട്ടുണ്ട്​. സമവായം വിദൂരത്താണെന്ന തരത്തിലാണ്​ പ്രദേശിക അടി​െയാഴുക്കുകൾ.
അതേസമയം, ദേശീയപാത 766 സംബന്ധിച്ച കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്​.

ദേശീയ പാത അട്ടിമറിക്കാൻ നീക്കം –മർച്ചൻറ്സ് അസോസിയേഷൻ
മാനന്തവാടി: കേന്ദ്രം അനുമതി നൽകിയ മൈസൂരു, വയനാട്, മലപ്പുറം ഇക്കണോമി കോറിഡോർ പദ്ധതിയിൽ​െപടുത്തി നിർമിക്കുന്ന ദേശീയപാതയുടെ നിർമാണം തടസ്സപ്പെടുത്താൻ ചിലർ നടത്തുന്ന കുപ്രചാരണം സർക്കാർ തള്ളിക്കളയണമെന്ന് മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. രാത്രിയാത്ര നിരോധനമില്ലാത്ത ഈ റൂട്ടിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോവുന്നുണ്ട്​.

കേരളത്തിൽ പ്രത്യേകിച്ച് മലബാറുകാർക്ക് രാത്രി കർണാടകയുമായി ബന്ധപ്പെടാനുള്ള ഏക റോഡ്​ വികസിപ്പിക്കാനുള്ള പദ്ധതി അട്ടിമറിക്കാൻ പല കുപ്രചാരണങ്ങൾ നടത്തുകയാണ് ചിലർ. ഇത് അംഗീകരിക്കാൻ കഴിയില്ല. രാഹുൽ ഗാന്ധി എം.പി ദേശീയപാത സംബന്ധിച്ച് അഭിപ്രായം പറയണം. പ്രസിഡൻറ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി.വി. മഹേഷ്, എൻ. പി. ഷിബി, എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, എം.കെ. ശിഹാബുദ്ദീൻ, കെ.എക്സ്. ജോർജ്, സി.കെ. സുജിത്, ഇ.എ. നാസിർ, ജോൺസൺ ജോൺ, കെ. ഷാനസ് എന്നിവർ സംസാരിച്ചു.

ദേശീയപാത 766 ന് ബദൽ ഇല്ല – ആക്​ഷൻ കമ്മിറ്റി
സുൽത്താൻ ബത്തേരി: മലപ്പുറത്തുനിന്നും അടിവാരം, കൽപറ്റ, മാനന്തവാടി, കുട്ട, ഗോണിക്കുപ്പ വഴി മൈസൂരിലേക്ക് പുതിയ ദേശീയപാത കേന്ദ്രസർക്കാർ പ്രഖ്യാപിക്കാൻ പോവുകയാണെന്നും, ഈ പാത വരുന്നതോടെ ദേശീയപാത 766 ന് ബദലായി മാറുമെന്നും, ബന്ദിപ്പുർ മേഖലയിലെ യാത്രാ പ്രശ്നത്തിന്​ പരിഹാരം കാണുമെന്ന പ്രചാരണം അംഗീകരിക്കാൻ കഴിയില്ലെന്ന്​ എൻ. എച്ച്. 766 ട്രാൻസ്പോർട്ട് പ്രൊട്ടക്​ഷൻ ആക്​ഷൻ കമ്മിറ്റി കൺവീനർ സുരേഷ് താളൂർ, ട്രഷറർ സജി ശങ്കർ, സി. കെ. ശശീന്ദ്രൻ എം. എൽ. എ എന്നിവർ പറഞ്ഞു.

ദേശീയപാത 766 ലെ യാത്രാ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ആക്​ഷൻ കമ്മിറ്റി നേതൃത്വത്തിൽ രാജ്യം ശ്രദ്ധിക്കുന്ന പ്രക്ഷോഭം വയനാട്ടിൽ നടത്തി. വയനാടൻ ജനതയും സംസ്​ഥാന സർക്കാറും ദേശീയപാത 766ന് ബദലായി മാനന്തവാടി, കുട്ട, ഗോണിക്കുപ്പ, മൈസൂർ റോഡ് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് വ്യക്തമാക്കിയതാണ്. നിയമസഭ അംഗീകരിച്ച പ്രമേയം കേരള സർക്കാർ സത്യവാങ്മൂലം ആയി സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്​.

ദേശീയപാത 766 ന് ബദൽ ഇല്ല എന്ന ജനങ്ങളു​ടെ നിലപാടിന് ഒരുവിധ മാറ്റവുമില്ല. യാത്രാ നിരോധനം പിൻവലിക്കാനുള്ള പോരാട്ടവുമായി ആക്​ഷൻ കമ്മിറ്റി മുന്നോട്ടുപോകും.

സ്ഥാനത്തും അസ്ഥാനത്തും സർക്കാറുകളെ വിമർശിച്ചും വയനാടൻ ജനതയുടെ ഐക്യത്തെ തകർത്തും കുപ്രചാരണവുമായി പോയവർ ഇപ്പോൾ പുതിയ അവകാശവാദവുമായി രംഗത്ത് വരുന്നത് പരിഹാസ്യമാണെന്നും പ്രസ്​താവനയിൽ പറഞ്ഞു.

പുതിയ ദേശീയപാത സ്വാഗതാർഹം – യു.ഡി.എഫ്
മാനന്തവാടി: കർണാടകയിൽ നിന്ന് വയനാട്, വഴി മലപ്പുറത്തേക്കുള്ള ദേശീയപാതക്ക് അംഗീകാരം നൽകിയതിനെ മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സ്വാഗതം ചെയ്തു.

മൈസൂരുവിൽ നിന്ന്​ ആരംഭിച്ച് കുട്ട, തോൽപ്പെട്ടി, മാനന്തവാടി, കൽപറ്റ, അടിവാരം വഴി മലപ്പുറത്ത് എത്തുന്ന ദേശീയ പാതക്ക് കേന്ദ്ര സർക്കാർ ഭാരത് മാല പദ്ധതിയിൽ അംഗീകാരം നൽകിയിട്ടുണ്ട്​.

പാത വയനാടി​​െൻറ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് യോഗം വിലയിരുത്തി. യു.ഡി.എഫ് ചെയർമാൻ അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കൺവീനർ പടയൻ മുഹമ്മദ്, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എൻ. നിസാർ അഹമ്മദ്, എം.ജി. ബിജു, കെ.ജെ. പൈലി, പി.കെ. അസ്മത്ത്, ടി.ജെ. ഭൂപേഷ്, കടവത്ത് മുഹമ്മദ്, സി.ജെ. വർക്കി, അഡ്വ. ജവഹർ, അഡ്വ. എം. വേണുഗോപാൽ, പി.വി. ജോർജ്, പടയൻ അബ്​ദുല്ല, ചിന്നമ്മ ജോസ്, കെ.എം. അബ്​ദുല്ല, എ. പ്രഭാകരൻ മാസ്​റ്റർ, എം. അബ്​ദുറഹിമാൻ, കമ്മന മോഹനൻ, എക്കണ്ടി മൊയ്തൂട്ടി എന്നിവർ സംസാരിച്ചു.

‘ബത്തേരിയെ ഇല്ലാതാക്കാൻ നീക്കം’
സുൽത്താൻ ബത്തേരി: എൻ.എച്ച് 766ന് ബദലായി മൈസൂരു -മലപ്പുറം ദേശീയ പാത കൊണ്ടുവന്ന്​ ബത്തേരി പ്രദേശം ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്ന്​ സി.പി.എമ്മും ബി.ജെ.പിയും പിന്മാറണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ട- ഗോണിക്കുപ്പ റോഡ് ബദലായി നിർദേശിച്ച് എൻ.എച്ച് 766 അടച്ചുപൂട്ടാനുള്ള കണ്ണൂർ ലോബിയുടെ ഗൂഢശ്രമങ്ങളാണ് പുതിയ ദേശീയപാതക്കു പിന്നിൽ. പ്രസിഡൻറ്​ ബാബു പഴുപ്പത്തൂർ അധ്യക്ഷത വഹിച്ചു. കെ.ഒ ജോയി, സണ്ണി, ടി.ടി. ലൂക്കോസ്, അസീസ്, ഭുവനചന്ദ്രൻ, യാക്കൂബ്, എന്നിവർ സംസാരിച്ചു.

Show Full Article
TAGS:nh 766 Night Travel ban kerala news 
News Summary - nh 766 controversy -kerala news
Next Story