Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറുവരിപ്പാതയിൽ കുതിക്കാൻ കാത്തിരിക്കണം; പദ്ധതി പൂർത്തീകരണം 2026 മാർച്ചിൽ

text_fields
bookmark_border
821.19 കിലോമീറ്റർ ദൈർഘ്യത്തിൽ 57,215.57 കോടി രൂപയുടേതാണ് പൂർത്തിയാകാനുള്ള പദ്ധതികൾ
nh 66
cancel

ന്യൂഡൽഹി: കേരളത്തിലെ എൻ.എച്ച് 66 ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകാൻ 2026 മാർച്ച് വരെ കാത്തിരിക്കേണ്ടിവരും. ലോക്സഭയിൽ അബ്ദുസ്സമദ് സമദാനി എം.പിയുടെ ചോദ്യത്തിന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേരളത്തിന് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളിൽ ഇതുവരെ പൂർത്തിയായത് 12 എണ്ണമാണ്. 1090.51 കിലോമീറ്റർ ദൈർഘ്യമുള്ള 40 പദ്ധതികൾക്ക് 64,587.09 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിൽ 269.32 കിലോമീറ്റർ ദൈർഘ്യത്തിൽ 7371.52 കോടി രൂപയുടെ 12 പദ്ധതികളാണ് പൂർത്തിയായത്. ശേഷിക്കുന്ന 28 പദ്ധതികളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്.

821.19 കിലോമീറ്റർ ദൈർഘ്യത്തിൽ 57,215.57 കോടി രൂപയുടേതാണ് പൂർത്തിയാകാനുള്ള പദ്ധതികൾ. ദേശീയപാതാ പദ്ധതികൾക്കായി നടപ്പ് സാമ്പത്തിക വർഷം കേരളത്തിന് അനുവദിച്ചിരിക്കുന്നത് 2100 കോടി രൂപയാണ്. ഇതിനു പുറമെ, 45.15 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് അടുത്ത ഫെബ്രുവരി -മാർച്ച് കാലയളവിൽ അനുമതി നൽകുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NH 66 work progress updates
Next Story