Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂട്ട അവധിയെടുത്ത്​...

കൂട്ട അവധിയെടുത്ത്​ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധം

text_fields
bookmark_border
ngo-assosiation
cancel

മ​ല​പ്പു​റം: റ​വ​ന്യൂ ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ര്‍ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ന്‍.​ജി.​ഒ അ​സോ​സി​യേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത്​ റ​വ​ന്യൂ വ​കു​പ്പ്​ ജീ​വ​ന​ക്കാ​ർ. വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​രു​ടെ പ​ദ​വി ഉ​യ​ര്‍ത്തി സ്പെ​ഷ്യ​ല്‍ റൂ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ക, പ​ത്താം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് പ്ര​കാ​രം വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​ര്‍ക്ക് അ​നു​വ​ദി​ച്ച ശ​മ്പ​ള സ്കെ​യി​ല്‍ റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ് പി​ന്‍വ​ലി​ക്കു​ക, വി.​എ​ഫ്.​എ/​ഓ​ഫി​സ് അ​റ്റ​ൻ​റ​ൻ​റ്​ സ്ഥാ​ന​ക്ക​യ​റ്റം അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. 

സ​മ​ര​ത്തെ തു​ട​ർ​ന്ന്​ ജി​ല്ല ആ​സ്ഥാ​ന​ത്ത്​ ക​ല​ക്​​ട​റേ​റ്റി​ല​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ല്ല. ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ​യാ​ണ്​ സാ​ര​മാ​യി ബാ​ധി​ച്ച​ത്. തി​രൂ​ര​ങ്ങാ​ടി​യി​ല്‍ അ​ഞ്ചും കൊ​ണ്ടോ​ട്ടി​യി​ല്‍ മൂ​ന്നും വി​ല്ലേ​ജു​ക​ള്‍ ഇ​ത്​ കാ​ര​ണം അ​ട​ഞ്ഞ് കി​ട​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​റ്റ്​ താ​ലൂ​ക്കു​ക​ളി​ലും വി​ല്ലേ​ജ്​ ഒാ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. സി​വി​ല്‍ സ്​​റ്റേ​ഷ​നി​ലെ റ​വ​ന്യു വി​ഭാ​ഗ​ത്തെ​യും സ​മ​രം ബാ​ധി​ച്ചു. സ​മ​ര​വു​മാ​യി യോ​ജി​പ്പു​ള്ള മ​റ്റ് ജീ​വ​ന​ക്കാ​രും അ​വ​ധി​യെ​ടു​ത്തു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ര്‍പ്പെ​ട്ട റ​വ​ന്യു ജീ​വ​ന​ക്കാ​ര്‍ അ​വ​ധി രേ​ഖ​പ്പെ​ടു​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​ട​ത് സം​ഘ​ട​ന​ക​ളാ​യ എ​ന്‍.​ജി.​ഒ യൂ​നി​യ​ന്‍, ജോ​യ​ൻ​റ്​ കൗ​ണ്‍സി​ല്‍ എ​ന്നി​വ സ​മ​ര​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikekerala newsmalayalam news
News Summary - NGO Assosiation Protest
Next Story