എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു
text_fieldsഅടൂർ: രണ്ടുദിവസമായി അടൂരിൽ നടന്ന കേരള എൻ.ജി.ഒ അസോസിയേഷൻ 49ാം സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാർട്ടിക്കുവേണ്ടി പണമുണ്ടാക്കുന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യമില്ലാത്ത, അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരാണ് പിണറായി വിജയന്റേതെന്ന് ചെന്നിത്തല പറഞ്ഞു. വർഗീയതയുമായി സമരസപ്പെട്ട് ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം. ലിജു, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, കെ.പി.എസ്.ടി.എ പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, കെ.ജി.ഒ.യു പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ്, എസ്.ഇ.യു പ്രസിഡന്റ് സിബി മുഹമ്മദ്, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി. പ്രദീപ്കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. രാജേഷ് ഖന്ന എന്നിവർ പങ്കെടുത്തു. നേരത്തേ സമ്മേളനം കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

