ആത്മഹത്യ കുടുംബവഴക്കും കടബാധ്യതയും മൂലമെന്ന് പൊലീസ്
text_fieldsനെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തത് കു ടുംബവഴക്കും കടബാധ്യതയിലുമുള്ള മനോവിഷമവും മൂലമെന്ന് പൊലീസിെൻറ റിമാൻഡ് റിപ് പോർട്ട്.
ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി മരിച്ച സംഭവത്തിൽ വെള്ളറട സി.ഐ ബിജു വ ി. നായരാണ് നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ റിമാൻഡ് റിപ്പോർട്ടും കേസ് ഡയറിയും സമർപ്പിച്ചത്. കടബാധ്യതയിൽനിന്ന് കരകയറാനും മകളുടെ തുടർവിദ്യാഭ്യാസത്തിനുമായി വീട് വിൽക്കാൻ ലേഖ ആഗ്രഹിച്ചിരുന്നു. ഇതിന് ഭര്‍തൃമാതാവ് തടസ്സം നിന്നത് മനോവിഷമം വര്‍ധിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന് (50), ചന്ദ്രെൻറ മാതാവ് കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ (63), ഇവരുടെ ഭര്‍ത്താവ് കാശിനാഥന് എന്നിവരെ റിമാൻഡ് ചെയ്തു.
കുടുംബവഴക്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ഭർത്താവ് ചന്ദ്രനും മാതാവ് കൃഷ്ണമ്മയും മാനസിക പീഡനം ഏൽപിച്ചിരുന്നതായി വ്യക്തമാക്കുന്ന ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. വീട്ടിൽ നിരന്തരം മന്ത്രവാദം നടന്നുവന്നെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ മന്ത്രവാദിയെ തിരയുന്നുണ്ട്. പൊലീസ് വെള്ളിയാഴ്ച ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തും. ജപ്തി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കനറാ ബാങ്കിന് നോട്ടീസ് നൽകും. കോട്ടൂരുള്ള മന്ത്രവാദിയാണ് സ്ഥിരമായി വീട്ടിൽ പൂജ നടത്തിയിരുന്നത്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. വ്യാഴാഴ്ച തെളിവെടുത്ത പൊലീസ് വസ്തു വിൽപനക്കെത്തിയ േബ്രാക്കർ ഉൾപ്പെടെ നിരവധിപേരെ ചോദ്യംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
