Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെയ്യാറ്റിൻകര ഇരട്ട...

നെയ്യാറ്റിൻകര ഇരട്ട ആത്മഹത്യ: മന്ത്രവാദിക്കും ബാങ്കിന​ുമെതിരെ നടപടിവേണമെന്ന്​ നാട്ടുകാർ

text_fields
bookmark_border
neyyattinkara suicide
cancel

നെയ്യാറ്റിൻകര: ഇരട്ട ആത്മഹത്യക്കേസി​​െൻറ അന്വേഷണം മന്ത്രവാദിയെ കേന്ദ്രീകരിച്ച് നടത്തണമെന്നും ബാങ്കിനെതിര െ നടപടി വേണമെന്നും ആവശ്യപ്പെട്ട്​ നാട്ടുകാർ രംഗത്ത്​. കോഴിയും ആടുമുൾപ്പെടെ മൃഗങ്ങളെ ബലികൊടുത്തുള്ള മന്ത് രവാദം നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു. കടവും കുടുംബജീവിതത്തിലെ പ്രശ്​നങ്ങളും തീർക്കാൻ ചന്ദ്രനും മാതാവ ും നിരന്തരം ബന്ധപ്പെടുന്നത് മന്ത്രവാദിയെയാണ്. അയാൾ പറയുന്നതു പോലെയാണ് ഇരുവരും പ്രവർത്തിച്ചിരുന്നതെന്നും ന ാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.

മന്ത്രവാദി ആരെന്ന് പോലും കണ്ടെത്താൻ കഴിയാതെ പൊലീസ്​ ഇരുട്ടിൽ തപ്പുകയാണെന്നും അവർ ആരോപിക്കുന്നു. ബാങ്കിനെതിരെ പൊലീസ്​ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്​. ബാങ്ക് ഉദ്യോഗസ്ഥരുടെ പിടിവാശിയും സമയവും നൽകാത്തതുമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് അയൽവാസികൾ പറയുന്നു. കിടപ്പാടം പോകുമെന്ന വേദന അമ്മയെയും മകളെയും നിരന്തരം അലട്ടി. വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് അറിയിച്ചതോടെയാണ് അമ്മയും മകളും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്​തതെന്ന്​ നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

നാട്ടുകാരുമായി അത്ര ഇടപെടലുകൾ ഇൗ കുടുംബത്തിനില്ല. തൊട്ടടുത്ത വീട്ടുകാർക്കു പോലും ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ല. വെള്ളിയാഴ്ച കനറാ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ്​ നൽകി മടങ്ങിയതിനു​ ​േ​ശഷം തിങ്കളാഴ്ച മന്ത്രവാദിയെത്തി വീട്ടിൽ മന്ത്രവാദം നടന്നതായി ലേഖയുടെ ബന്ധുക്കൾ പറഞ്ഞു. കാവിൽനിന്ന്​ ലോട്ടറി ടിക്കറ്റുകളും ലഭിച്ചു. ലോട്ടറി ടിക്കറ്റും ജപ്തി നോട്ടീസും ആൽത്തറയിൽ ​െവച്ച് പൂജിച്ച തരത്തിലാണ് കണ്ടെത്തിയത്. ആൽത്തറയിൽ എല്ലാ ദിവസവും പൂജയും നടക്കാറുണ്ട്. വീടിന് പിറകിൽ കൊട്ടിയടച്ച കാവും പൂജാമുറിയും വിരൽ ചൂണ്ടുന്നത് ചന്ദ്ര​​െൻറയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേക്കാണ്.

പൂജാപുരയായ വലിയ തെക്കതി​​െൻറ മാതൃകയിലാണ്​ മുറികൾ കെട്ടിയിരുന്നത്. ഈ മരണത്തോടെയാണ് പരിസരവാസികൾ പോലും ഇതിനെക്കുറിച്ച്​ അറിഞ്ഞത്​. പുറമെ നിന്നു നോക്കിയാൽ ശൗചാലയത്തിനായി കെട്ടിത്തിരിച്ചതു പോലെയാണ്​ നിർമാണം. മൃഗബലിക്കു​ ശേഷം രക്​തം കഴുകിക്കളയുന്നതിന്​ പൈപ്പുകളും ആൽത്തറയിലുണ്ട്. പരിസരത്ത് കൃഷ്ണമ്മയുടെ സഹോദരി ശാന്തയുടെ വീടാണ്​. കൃഷ്ണമ്മയും പെൻഷനായി കിട്ടിയ തുക ഏറെയും ​െചലവാക്കിയിരുന്നത് മന്ത്രവാദത്തിനു വേണ്ടിയാണെന്നും നാട്ടുകാർ പറയുന്നു.

ബാങ്കുകൾെക്കതിരായ അതിക്രമം പ്രതിഷേധാർഹം
കൊച്ചി: നെയ്യാറ്റിൻകര സംഭവവുമായി ബന്ധപ്പെട്ട് ബാങ്കുകൾക്കും ജീവനക്കാർക്കുമെതി​െര നടന്ന അതിക്രമങ്ങൾ പ്രതിഷേധാർഹമാണെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം ആവശ്യപ്പെട്ടു. ബാങ്കുകൾ നിയമാനുസൃതമായാണ് വായ്​പ തിരിച്ചുപിടിക്കുന്നത്. എന്നാൽ, ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്നും എരിതീയിൽ എണ്ണ ഒഴിക്കുന്നതാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നെയ്യാറ്റിൻകര സംഭവത്തിൽ ബാങ്കിനെ ഒരുകാരണവുമില്ലാതെ പ്രതിക്കൂട്ടിലാക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ബാങ്ക് അടിച്ചുതകർക്കുകയും ചെയ്തത് നീതീകരിക്കാനാവില്ല. ആത്മഹത്യയെ രാഷ്​ട്രീയ മുതലെടുപ്പിന്​ ബാങ്കുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചത്​. ഇത്തരം ആക്രമണങ്ങൾ ജീവനക്കാരുടെ ആത്മവീര്യം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNeyyattinkara Suicide
News Summary - Neyyattinkara suicide - Kerala news
Next Story