You are here

നെയ്യാറ്റിൻകര ആത്മഹത്യ: ഭർത്താവും മാതാവും അറസ്​റ്റിൽ

11:17 AM
15/05/2019

നെയ്യാറ്റിൻകര: വീട്​ ജപ്​തി ഭീഷണിയെ തുടർന്ന്​ നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ വഴിത്തിരിവ്​. മരിച്ച ലേഖ എഴുതിയ ആത്മഹത്യാകുറിപ്പ്​ പൊലീസ്​ കണ്ടെത്തി. മകളുടെയും ത​​​​​​​​​െൻറയും മരണത്തിന്​ കാരണം ഭർത്താവ്​ ചന്ദ്രനും ചന്ദ്ര​​​​​​​​​െൻറ മാതാവ്​ കൃഷ്​ണമ്മയുമാണെന്ന്​ വ്യക്തമാക്കുന്ന കുറിപ്പാണ്​ കണ്ടെത്തിയത്​. ഇതി​​​​​​​​​െൻറ അടിസ്ഥാനത്തിൽ ഭർത്താവ്​ ചന്ദ്രനെയും ഭർതൃമാതാവ്​ കൃഷ്​ണമ്മയെയും സഹോദരി ശാന്തയെയും ഇവരുടെ ഭർത്താവ്​ കാശിനാഥനെയും പൊലീസ്​ അറസ്​റ്റു ചെയ്​തു.

ആത്മഹത്യചെയ്​ത മുറിയുടെ​ ചുവരിൽ പതിച്ച നിലയിലായിരുന്നു കത്ത്​. വീട്​ ജപ്​തി ഭീഷണിയിലായിട്ടും കടം തിരിച്ചടക്കാനുള്ള ഒരു നടപടിയും ചന്ദ്രൻ എടുത്തില്ലെന്നും വീട്​ വിൽക്കുന്നതിന്​ ചന്ദ്രനും കൃഷ്​ണമ്മയും തടസം നിന്നുവെന്നുമാണ്​ കത്തിലെ ആരോപണം. 

ചന്ദ്രനും കൃഷ്​ണമ്മയും കൂടാതെ ചന്ദ്ര​​​​​​​​െൻറ സഹോദരി ശാന്തയും അവരുടെ ഭർത്താവ്​ കാശിയും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും  അവർ എഴുതിവെച്ചിരുന്നു. സ്​ത്രീധനത്തി​​​​​​​​​െൻറ പേരിൽ ചന്ദ്രനും കൃഷ്​ണമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായും ലേഖയുടെ കുറിപ്പിൽ പറയുന്നു. 

മന്ത്രവാദത്തി​​​​​​​​െൻറ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുമ്പായി അവർ​ പിന്മാറുകയായിരുന്നു. വീട്​ നിൽക്കുന്ന ഭൂമിയിലെ ആൽത്തറ ദൈവങ്ങൾ അവരെ കാത്തോളുമെന്ന്​ പറഞ്ഞ്​ കൃഷ്​ണമ്മ വീട്​ വിൽപന തടഞ്ഞുവെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. 

മന്ത്രവാദ തറയില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നേരത്തെ കൃഷ്​ണമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന്​ ആശുപത്രിയിൽ കൊണ്ടുപോകാതെ മന്ത്രവാദം നടത്തുകയാണ്​ ചെയ്​തത്​. മകളെയും തന്നെയും കുറിച്ച്​ ഇവർ അപവാദങ്ങൾ പ്രചരിപ്പിച്ചു. വീട്ടിൽ നിരന്തരം വഴക്കായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ‘ഞങ്ങളെ ജീവിക്കാൻ ഇവർ അനുവദിക്കുകയില്ല’ എന്നും മൂന്നു പേജുത്തി​​​​െൻറ അവസാനം എഴുതിയിരുന്നു. 

ആത്മഹത്യ കുറിപ്പ്​ കൂടാതെ ചുവരിൽ കറുത്ത മഷികൊണ്ട്​ ’’എ​​​​​​​​െൻറയും മോളുവി​​​​​​​​െൻറയും മരണത്തിന്​ കാരണം കൃഷ്​ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്​’’ എന്ന്​ വലുതാക്കി എഴുതിയിരുന്നു. 
ബുധനാഴ്ച രാവിലെ ഫോറന്‍സിക് സംഘം വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പും ചുവരിലെഴുതിയ വാചകങ്ങളും കണ്ടെത്തിയത്. സംഭവത്തിനു ശേഷം പൊലീസ് വീട് പൂട്ടിയിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മറ്റു പരിശോധനകള്‍ നടത്താതിരുന്നതും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനാകാതിരുന്നതുമെന്നാണ് ​പൊലീസ് പറയുന്നത്.

കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍ എന്ന്​ കത്തിൽ പറയുന്നുണ്ടെന്നും ബാക്കി വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാറായിട്ടില്ലെന്നും ഡി.വൈ.എസ്.പി വിനോദ് പറഞ്ഞു. ആത്മഹത്യാ കുറിപ്പി​​​​െൻറ  അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്​. 14-05-2019 നകം വായ്​പ കുടിശ്ശിക അടച്ചില്ലെങ്കിൽ വീട്​ ജപ്​തി ചെയ്യുന്നതിന്​ അനീമതി നൽകികൊണ്ട്​ ചന്ദ്രൻ എഴുതിയ സമ്മതപത്രവും ചുമരിൽ ഒട്ടിച്ചിട്ടുണ്ട്​. ബാങ്കി​​​​െൻറ കാര്യങ്ങള്‍ ആത്മഹത്യാകുറിപ്പിലില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതായുണ്ടെന്നും വിനോദ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കടയില്‍ ചന്ദ്ര​​​​െൻറ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യും തീകൊളുത്തി ആത്മഹത്യ ചെയ്തത്. വൈഷ്​ണവി സംഭവ സ്ഥലത്തുവെച്ചു ത​െന്ന മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ലേഖ വൈകിട്ട്​ ഏഴരയോടെ മരണപ്പെട്ടു. വീടും സ്ഥലവും വിറ്റ് ജപ്തി ഒഴിവാക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വാര്‍ത്തകളുണ്ടായിരുന്നത്. ബാങ്കിൻെറ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇവരുടെ ആത്മഹത്യയിലേക്ക്​ നയിച്ചതെന്ന് ഭർത്താവ്​ ചന്ദ്രനും ബന്ധുക്കളും ആരോപിരുന്നു.            

ലേഖയുടെയും വൈഷ്ണവിയുടെയും മരണത്തിനു കാരണം ബാങ്കിന്‍റെ സമ്മര്‍ദ്ദമാണെന്നും ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുകയും പ്രവർത്തകർ ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

 

Loading...