Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെയ്യാറ്റിൻകര...

നെയ്യാറ്റിൻകര കൊലപാതകം: ബിനുവും സതീഷിൻെറ സഹായിയും കീഴടങ്ങി

text_fields
bookmark_border
നെയ്യാറ്റിൻകര കൊലപാതകം: ബിനുവും സതീഷിൻെറ സഹായിയും കീഴടങ്ങി
cancel

തിരുവനന്തപുരം: നെയ്യാറ്റിൻകര സനല്‍ കുമാര്‍ വധക്കേസില്‍ പ്രതികളായ രണ്ട്​ പേര്‍ കീഴടങ്ങി. കേസിലെ ഒന്നാംപ്രതിയായ ഡി.വൈ.എസ്.പി ബി.ഹരികുമാറിൻെറ സുഹൃത്തും വ്യവസായിയുമായ കെ. ബിനുവും കേസിൽ കഴിഞ്ഞദിവസം അറസ്​റ്റിലായ സതീഷ്​​കുമാറി​​​െൻറ സഹായിയും ഡ്രൈവറുമായ രമേശുമാണ് കീഴടങ്ങിയത്. ​െചാവ്വാഴ്​ച വൈകുന്നേരത്തോടെ ​െക്രെംബ്രാഞ്ച്​ ആസ്​ഥാനത്താണ്​ ​ ഇവർ കീഴടങ്ങിയത്​. ഇവരെ വിശദമായി ചോദ്യം ചെയ്​തുവരികയാണെന്നാണ്​ വിവരം.

ബിനുവി​​​െൻറ വീട്ടിലെത്തിയ ഹരികുമാറി​​​െൻറ വാഹനത്തിനടുത്ത്​ കാർ പാർക്ക്​ ചെയ്​തതുമായി ബന്​ധപ്പെട്ട തർക്കമാണ്​ സനൽകുമാറി​​​െൻറ കൊലപാതകത്തിലേക്ക്​ വഴിവച്ചത്​. തുടർന്ന്​ ഡി.വൈ.എസ്​.പി ഹരികുമാറിനെ സംഭവസ്​ഥലത്ത്​ നിന്നും രക്ഷിച്ച്​ കൊണ്ടുപോയത്​ ബിനുവായിരുന്നു. ബിനുവിനൊപ്പം രക്ഷപ്പെട്ട ഹരികുമാര്‍ തൃപ്പരപ്പിലെ അക്ഷര ടൂറിസ്​റ്റ്​ ഹോമിലാണെത്തിയത്. അവിടെ നിന്നും ​ ടൂറിസ്​റ്റ്​ ഹോം മാനേജര്‍ സതീഷി‍​​െൻറ ഡ്രൈവര്‍ രമേശുമൊത്താണ് ഡി.വൈ.എസ്പിയും ബിനുവും നിന്നും രക്ഷപ്പെട്ടത്​. കഴിഞ്ഞദിവസം സതീഷിനെയും ബിനുവി​​​െൻറ മകൻ അനൂപ്​ കൃഷ്​ണയെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ചൊവ്വാഴ്​ച ഡി.വൈ.എസ്.പി. ബി.ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്​ പിന്നാലെയാണ് ബിനുവും രമേശും കീഴടങ്ങിയത്.

ഹരികുമാറും ബിനുവും രമേശും ഒരുമിച്ചാണ്​ ഞായറാഴ്​ച കേരളത്തിലെത്തിയതെന്നാണ്​ അന്വേഷണ സംഘത്തിന്​ ലഭിച്ചിട്ടുള്ള വിവരം. മൈസൂരിലായിരുന്ന ഇവർ ഞായറാഴ്​ച രാത്രി​യോടെ കേരളത്തിലെത്തിയെന്നും എത്തിയ കാർ മാറി മറ്റൊരു കാറിൽ ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ കൊണ്ടാക്കിയ ശേഷം ബിനു നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയെന്നും അറിയുന്നു. രാവിലെ ഹരികുമാർ മരിച്ച വിവരം അറിഞ്ഞതിനെ തുടർന്ന്​ ഇവർ ഇരുവരും പൊലീസിനോട്​ കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയും അതി​​​െൻറ അടിസ്​ഥാനത്തിൽ കീഴടങ്ങുകയായിരുന്നു. ഇവരെ ​ചോദ്യം ചെയ്യുന്നതിൽ നിന്നും ഹരികുമാർ ഒളിവിൽ താമസിച്ച ഇടങ്ങൾ, എങ്ങനെ അയാൾ വീട്ടിലെത്തി തുടങ്ങിയ കാര്യങ്ങളിൽ വ്യക്​തത വരുമെന്നാണ്​ അന്വേഷണ സംഘത്തി​​​െൻറ അനുമാനം.

നിയമപരമായ അന്വേഷണം തുടരും -ഡി.ജി.പി
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ വധ​േക്കസിൽ നിയമപരമായ അന്വേഷണം തുടരുമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. കേസിലെ മുഖ്യപ്രതി ഹരികുമാർ മരിച്ച സാഹചര്യത്തിൽ കേസി​​​െൻറ തുടർനടപടികളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ ദിശയിലായിരുന്നു അന്വേഷണം പുരോഗമിച്ചതെന്നും തുടർന്നും നിയമപരമായ അന്വേഷണം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsneyyattinkara murdermalayalam newssanal kumar murderb harikumar
News Summary - neyyattinkara murder- kerala news
Next Story