Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച് ദിവസം...

അഞ്ച് ദിവസം മിന്നലോടുകൂടിയ വ്യാപക മഴ

text_fields
bookmark_border
rain 1722
cancel
Listen to this Article

തിരുവനന്തപുരം: അറബിക്കടലില്‍ പടിഞ്ഞാറന്‍ -തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും വെള്ളിയാഴ്ച മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. ശനിയാഴ്ച 11 ജില്ലകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ 10 ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്​.

മണ്‍സൂണ്‍ പാത്തി സജീവമായതും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതിന്‍റെയും ഒഡിഷക്കും ഛത്തിസ്​ഗഢിനും മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്‍റെയും ഫലമായി അറബിക്കടലില്‍ പടിഞ്ഞാറന്‍-തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്​. ഇതാണ്​ മഴക്ക്​ കാരണം. വെള്ളിയാഴ്ച രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസർകോട്​ വരെ കേരളതീരത്ത് 3.5 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ തിങ്കളാഴ്ചവരെ മത്സ്യബന്ധനത്തിന് പോകരുത്.

സംസ്ഥാന വ്യാപകമായി തുടരുന്ന മഴയിൽ ​വ്യാഴാഴ്ച ഒരു വീട്​ പൂർണമായും 43 എണ്ണം ഭാഗികമായും തകർന്നു. ഒരാളെ കാണാതായി. കാലവർഷത്തിൽ ഇക്കൊല്ലത്തെ മരണം 30 ആയി. 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 87 കുടുംബങ്ങളിലെ 339 പേരെ മാറ്റിപ്പാർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainweather news
News Summary - next Five days rain with lightning in kerala
Next Story