പത്രപരസ്യം: മുഖ്യമന്ത്രിക്കെതിരായ ഹരജികൾ കോടതി തള്ളി
text_fieldsതിരുവനന്തപുരം: സർക്കാർ പത്രപരസ്യം നൽകിയതിൽ മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് ആേരാപിച്ചുള്ള ഹരജി വിജിലൻസ് കോടതി തള്ളി. സർക്കാർ പരസ്യം നൽകിയത് വ്യക്തിനേട്ടത്തിന് വേണ്ടിയല്ല ജനങ്ങളെ വിവരങ്ങൾ അറിയിക്കാൻ െഎ ആൻഡ് പി.ആർ.ഡി വകുപ്പ് വഴി ഇത്തരം നടപടികൾ സ്ഥിരമായി ചെയ്യാറുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഇത്തരം നടത്തിയാൽ അത് നിയമലംഘനമെന്നാണ് സുപ്രീംകോടതി നിയമത്തിൽ പറയുന്നതെന്നും വിധിയിൽ പറയുന്നു.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി അജിത്കുമാറിേൻറതാണ് ഉത്തരവ്. മഹിജ നടത്തിയ സമരത്തിെൻറ വിശദീകരണപരസ്യം നൽകിയതിൽ തെറ്റില്ലെന്നും ദൃശ്യമാധ്യമങ്ങളിലൂടെ നൽകുന്ന സന്ദേശങ്ങൾ സദുദ്ദേശ്യത്തോടെ ആണെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. ഉഷ ടൈറ്റസ്, പി.ആർ.ഡി ഡയറക്ടർ അമ്പാടി, ഡോ.കെ.എം. എബ്രഹാം, നളിനി നെറ്റോ എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു സ്വകാര്യ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
