വാക്സിൻ വന്ധ്യതക്ക് കാരണമാകുമെന്ന വാർത്ത തെറ്റ് –കേന്ദ്ര ആരോഗ്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യത വരുത്താൻ സാധ്യതയുണ്ടെന്ന വാർത്തക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ വന്ധ്യതയുണ്ടാക്കുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും ഇവ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടതാണെന്നും മന്ത്രാലയം അറിയിച്ചു.
മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സുരക്ഷിതമാണെന്നും വാക്സിൻ എടുക്കുന്നതിനു മുമ്പും പിമ്പും മുലയൂട്ടൽ നിർത്തിവെക്കേണ്ടതില്ലെന്നും ദേശീയ വാക്സിൻ വിതരണ വിദഗ്ധ സമിതി (എൻ.ഇ.ജി.വി.എ.സി) ശിപാർശ ചെയ്തിട്ടുണ്ട്. പ്രത്യുൽപാദന പ്രായത്തിലുള്ളവർക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ ദോഷകരമാണെന്ന ചില വാർത്തകളെ തുടർന്നാണ് മന്ത്രാലയത്തിെൻറ വിശദീകരണം.
രാജ്യത്ത് ലഭ്യമായ ഒരു വാക്സിനും വന്ധ്യത ഉണ്ടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ വിശദീകരണവും വന്നിട്ടുണ്ട്. വാക്സിനുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല എന്നത് ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിച്ച് ഉറപ്പാക്കിയതാണെന്നും വിശദീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

