പത്രവിതരണക്കാരനെ പൊലീസ് മര്‍ദിച്ചതായി പരാതി
text_fieldsവെള്ളിമാട്കുന്ന്: രാവിലെ പത്രവിതരണത്തിനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. വേങ്ങേരി സബിതാ മൻസിൽ ദിയൂഫിനെയാണ് (18) മർദിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 6.15ന് മലാപ്പറമ്പ് ജങ്ഷനിൽ പത്ര വിതരണത്തിനെത്തിയപ്പോഴാണ് സംഭവം. ദിയൂഫിനെ ചേവായൂർ എസ്.െഎയുടെ നേതൃത്വത്തിൽ പരിശോധനയിൽ ഉണ്ടായിരുന്ന പൊലീസ് ചോദ്യംചെയ്തപ്പോൾ പത്ര ഏജൻറാണെന്ന് പറഞ്ഞ് വിതരണ പാസ് പൊലീസിനെ കാണിച്ചെങ്കിലും ജീപ്പിൽ കയറ്റി മർദിച്ചെന്നും തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും ബന്ധുക്കൾ പറഞ്ഞു. സ്റ്റേഷനിൽ പൊലീസ് മുഖത്ത് സാനിറ്റൈസർ ഒഴിച്ചതായും ബന്ധുക്കൾ പറഞ്ഞു.
പൊലീസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് ഇവർ അറിയിച്ചു. എന്നാൽ, െബെക്കിെൻറ താക്കോൽ ആവശ്യപ്പെട്ടപ്പോൾ യുവാവ് തട്ടിക്കറിയെന്നാണ് പൊലീസ് പറയുന്നത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരവും പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ലൈസൻസ് കൈവശമില്ലാത്തതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. ദിയൂഫിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇയാളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
