ജമാഅത്ത്-സി.പി.എം ബന്ധം സംബന്ധിച്ച വാർത്തകൾ: മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സി.പി.എം
text_fieldsതിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി സി.പി.എമ്മിന് ബന്ധമുണ്ടായിരുന്നെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെയടക്കം നിയമനടപടിക്കൊരുങ്ങി സി.പി.എം. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായും പാർട്ടിക്ക് അവിശുദ്ധബന്ധമുണ്ടെന്ന് ചില മാധ്യമങ്ങൾ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത്തരം നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ആരും അതിന് തയാറായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കുന്നത്. എന്തുപറഞ്ഞാലും സമൂഹം കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമെന്ന ധാരണ തെറ്റാണ്. അത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെയാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

