എൻ.സി.പി യിലേക്ക് പോകുന്നുവെന്ന വാർത്ത കളവ്: ബാലകൃഷ്ണപിള്ള
text_fieldsതിരുവനന്തപുരം: താൻ എൻ.സി.പി യിലേക്ക് പോകുന്നുവെന്ന വാർത്ത ശുദ്ധ കളവാണെന്ന് ആർ ബാലകൃഷ്ണപിള്ള. ജനുവരി ആറിന് ശരദ്പവാറിനെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിസ്ഥാനം വേണമെന്ന് എൻ.സി.പിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലകൃഷ്ണപ്പിള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, കേരള കോൺഗ്രസ് ബി യെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. അധികം വൈകാതെ ഇടതുമുന്നണിയിൽ എടുക്കുമെന്നാണ് പ്രതീക്ഷ. മാണിയെ ഇടതുമുന്നണിയിൽ എടുക്കുമെന്നു കരുതുന്നില്ല.
മാണി ഒഴികെയുള്ള കേരള കോൺഗ്രസുകൾ ഒന്നിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. അതിൽ പി.ജെ ജോസഫും മോൻസ് ജോസഫുമൊക്കെ വരുന്നതിൽ വിരോധമില്ല. യു.ഡി.എഫ് ഉണ്ടാക്കിയതിൽ ജീവിച്ചിരിപ്പുള്ള ഒരേ ഒരാളാണെങ്കിലും ഇനി ഒരു തിരിച്ചു പോക്കില്ല. യു.ഡി.എഫ് തന്നെയും പാർട്ടിയെയും ഒരു പാട് അപമാനിച്ചുവെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
