Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചീഫ്...

ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു

text_fields
bookmark_border
ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു
cancel
camera_alt?????? ??????????????????? ??????????????? ???. ???????????? ???????????? ???????????????????? ???? ???????? ???????? ???????????

തി​രു​വ​ന​ന്ത​പു​രം: പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ. ​വി​ശ്വാ​സ് മേ​ത്ത ചു​മ​ത​ല​യേ​റ്റു. സ്ഥാ​ന​മൊ​ഴി​ഞ്ഞ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ബൊ​ക്കെ ന​ൽ​കി അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഭാ​ര്യ പ്രീ​തി മേ​ത്ത​യും ഡോ. ​വി​ശ്വാ​സ്​ മേ​ത്ത​ക്ക്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​കെ. ജോ​സ്, ആ​ശാ തോ​മ​സ്, രാ​ജ​ഷ് കു​മാ​ർ സി​ങ്, അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​റു​മാ​യ ടി​ക്കാ​റാം മീ​ണ, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കോ​വി​ഡ് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്തു.ക​ഴി​വി​ന്​ അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ സേ​വി​ക്കാ​ൻ ക​ഴി​െ​ഞ്ഞ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്ന് സ്ഥാ​ന​മൊ​ഴി​ഞ്ഞ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് പ​റ​ഞ്ഞു. സ്ഥാ​ന​മേ​റ്റെ​ടു​ത്ത ശേ​ഷം പ്ര​ള​യം, നി​പ, കോ​വി​ഡ് തു​ട​ങ്ങി നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടേ​ണ്ടി വ​ന്നു. മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ടാ​നാ​യി എ​ന്ന ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് വി​ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ജ​ന​കീ​യ​യു​ദ്ധ​മാ​യി മാ​റ​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​ർ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ പോ​രാ. ജ​ന​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ള്ള​ണം- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief secretarymalayalam newsvisvas metha
News Summary - news chief secretary appointment malayalam news
Next Story