Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാനൽ സംഘം സഞ്ചരിച്ച...

ചാനൽ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ്  രണ്ടുപേരെ കാണാതായി

text_fields
bookmark_border
dead body
cancel
camera_altrepresentative image

കോ​ട്ട​യം: വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി റി​പ്പോ​ർ​ട്ട് ചെ​യ്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മാ​തൃ​ഭൂ​മി ചാ​ന​ൽ സം​ഘം സ​ഞ്ച​രി​ച്ച വ​ള്ളം വൈ​ക്ക​ത്തി​ന​ടു​ത്ത്​ മു​ങ്ങി ര​ണ്ടു​പേ​രെ കാ​ണാ​താ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മാ​തൃ​ഭൂ​മി ന്യൂ​സ്​ ക​ടു​ത്തു​രു​ത്തി സ്​​ട്രി​ങ്ങ​ർ മാ​ന്നാ​ർ പാ​ട്ട​ശ്ശേ​രി​ൽ സ​ജി മെ​ഗാ​സ്​ (47), ൈഡ്ര​വ​ർ തി​രു​വ​ല്ല സ്വ​ദേ​ശി ബി​ബി​ൻ (26) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. 

ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഫ​ലം കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി നി​ർ​ത്തി​െ​വ​ച്ചു. ചൊ​വ്വാ​ഴ്​​ച വീ​ണ്ടും തു​ട​രും. അ​പ​ക​ട​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട കോ​ട്ട​യം ബ്യൂ​റോ റി​പ്പോ​ർ​ട്ട​ർ തൃ​ശൂ​ർ കൂ​ട​പ്പു​ഴ​മ​ന ശ്രീ​ധ​ര​ൻ (28), കാ​മ​റ​മാ​ൻ കോ​ട്ട​യം ചി​റ​ക്ക​ട​വ് ത​ടി​ച്ചു​മാ​ക്കി​ൽ അ​ഭി​ലാ​ഷ് (29) എ​ന്നി​വ​രെ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 
വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടാ​ർ പാ​റേ​കോ​ള​നി​യി​ലേ​ക്ക്​ പോ​യി  മ​ട​ങ്ങ​വെ​യാ​ണ്​ അ​പ​ക​ടം. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്​​തി​രു​ന്ന എ​ഴു​മാം​തു​രു​ത്ത് കൊ​ല്ലം​ക​രി ഭാ​ഗ​ത്തേ​ക്ക്​ മ​ട​ങ്ങു​േ​മ്പാ​ൾ ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​റി​​െൻറ മ​ധ്യ​ഭാ​ഗ​ത്താ​യി വ​ള്ളം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. 

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ട​ര​േ​യാ​ടെ പാ​റേ​കോ​ള​നി​യു​ടെ സ​മീ​പം ക​രി​യാ​റി​​െൻറ മ​ന​ക്ക​ച്ചി​റ ഒ​മ്പ​താം ന​മ്പ​റി​ലാ​ണ് സം​ഭ​വം. വ​ള്ളം ഉൗ​ന്നി​യി​രു​ന്ന മു​ണ്ടാ​ർ​പാ​റ​യി​ൽ അ​നീ​ഷ് ഭ​വ​നി​ൽ അ​ഭി​ലാ​ഷ് നാ​ലു​പേ​രെ​യും ര​ക്ഷി​ച്ച്, മ​റി​ഞ്ഞ വ​ള്ള​ത്തി​ൽ പി​ടി​പ്പി​ച്ചു​കി​ട​ന്നു. എ​ന്നാ​ൽ, സ​ജി​യും ബി​ബി​നും കൈ​വി​ട്ട്  മു​ങ്ങു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ൽ പി​ടി​ച്ചു കി​ട​ന്ന ശ്രീ​ധ​ര​നെ​യും അ​ഭി​ലാ​ഷി​നെ​യും വ​ള്ളം ഉൗ​ന്നി​യ അ​ഭി​ലാ​ഷി​നെ​യും ബ​ഹ​ളം കേ​ട്ട് മ​റ്റൊ​രു വ​ള്ള​ത്തി​ൽ എ​ത്തി​യ നാ​ട്ടു​കാ​രാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

കാ​ണാ​താ​യ​വ​ർ​ക്കു​വേ​ണ്ടി സ്​​കൂ​ബ ടീ​മും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​റു​മ​ണി​ക്കൂ​റോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ​്​​ച​ത്തേ​ക്ക്​ തി​ര​ച്ചി​ൽ നി​ർ​ത്തി ​വെ​ച്ചു. ചൊ​വ്വാ​ഴ്​​ച​ അ​ഗ്നി​ര​ക്ഷ​സേ​ന​ക്കു പു​റ​മെ നാ​വി​ക​സേ​ന​യും തി​ര​ച്ചി​ൽ ന​ട​ത്തും. കോ​ട്ട​യ​ത്തു​ണ്ടാ​യി​രു​ന്ന മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ര​ക്ഷ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat accidentkerala newsmalayalam newspeople MissingNews Channel Team
News Summary - News Channel Team Boat Sunk; Two People Missing -Kerala News
Next Story