'അക്ഷരവീട്' സമർപ്പണ ചിത്രം രാഹുൽ നിഷക്ക് നൽകി
text_fieldsഅക്ഷരവീടിൻെറ സമർപ്പണം നിർവഹിച്ച രാഹുൽ ഗാന്ധി എം.പി ഒപ്പിട്ടു നൽകിയ ആശംസ ചിത്രം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിഷക്ക് കൈമാറുന്നു
ഈ ചിത്രം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് നിഷക്ക് കൈമാറിയത്. 'ങ്ങ' എന്ന് പേരിട്ട അക്ഷര വീട്ടിൽ നടന്ന ചടങ്ങിൽ എം.എൽ.എ നിഷക്ക് ചിത്രം കൈമാറി. അക്ഷര വീട് നിർമാണം പൂർത്തിയാക്കിയ എൻജിനീയർ പി.എം. ജലീലിനുള്ള ഉപഹാരം എം.എൽ.എ നൽകി. മാധ്യമം റെസിഡൻറ് മാനേജർ ഇമ്രാൻ ഹുസൈൻ, പബ്ലിക് റിലേഷൻ മാനേജർ കെ.ടി. ഷൗക്കത്തലി, മാധ്യമം വയനാട് ബ്യൂറോ ചീഫ് വി. മുഹമ്മദലി, വീടിെൻറ കരാറുകാരൻ പി.എം. ജലീൽ, നിഷയുടെ മാതാവ് എ.കെ. സുഭദ്ര, മകൻ മോഹിത് എന്നിവർ പങ്കെടുത്തു. മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് നിഷക്ക് അക്ഷരവീട് ഒരുക്കിയത്.

