Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർത്തുവിളിച്ച്...

ആർത്തുവിളിച്ച് പ്രവർത്തകർ, നിറഞ്ഞ കൈയ്യടിയിൽ കെ.എം. ഷാജി

text_fields
bookmark_border
ആർത്തുവിളിച്ച് പ്രവർത്തകർ, നിറഞ്ഞ കൈയ്യടിയിൽ  കെ.എം. ഷാജി
cancel

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മന്ത്രിയായി മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് പ്രവർത്തകരുടെയും നേതാക്കളുടെയും ആർപ്പുവിളികൾക്കും നിറഞ്ഞ കയ്യടികൾക്കും മധ്യേ. ലീഗിന്റെ മുൻനിര നേതാവും മികച്ച വാഗ്മിയുമായ കെ.എം. ഷാജി മന്ത്രിയായി വേദിയിലേക്ക് എത്തിയപ്പോൾ മുതൽ വലിയ ആവേശമാണ് ഹാളിൽ ദൃശ്യമായത്.

സത്യപ്രതിജ്ഞ പൂർത്തിയാക്കി അദ്ദേഹം ഒപ്പുവെച്ച നിമിഷം ഹർഷാരവങ്ങളോടെയാണ് സദസ്സ് വരവേറ്റത്. യു.ഡി.എഫ് മുന്നണിയുടെയും മുസ്‍ലിം ലീഗിന്റെയും ദേശീയ-സംസ്ഥാന നേതാക്കളും ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ക​ഴി​ഞ്ഞാൽ ലീഗിലെ ക്രൗ​ഡ് പു​ള്ള​റാണ് ഇ​ദ്ദേഹം.

അ​ണി​ക​ളു​ടെ തീ​പ്പൊ​രി നേ​താ​വ്. വാ​ഗ്മി​യും എ​ഴു​ത്തു​കാ​ര​നും. യു​വാ​ക്ക​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന​യാ​ൾ. എം.​എ​ൽ.​എ​യാ​കു​ന്ന​ത് ഇ​ത് മൂ​ന്നാം ത​വ​ണ. ഒ​ടു​വി​ൽ അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി മ​ന്ത്രി​സ്ഥാ​ന​വും.

ക​ണി​യാ​മ്പ​റ്റ ഗ​വ. ഹൈ​സ്കൂ​ളി​ൽ​നി​ന്ന് എം.​എ​സ്.​എ​ഫി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ​ത്. തു​ട​ർ​ന്ന് യൂ​ത്ത് ലീ​ഗി​ന്റെ​യും പി​ന്നീ​ട് മു​സ്‍ലിം ലീ​ഗി​ന്റെ​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലെ​ത്തി.

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ ചെ​യ​ർ​മാ​നാ​യും സ്വ​ന്തം നാ​ടാ​യ വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ​യി​ൽ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യും പ​ദ​വി​ക​ൾ വ​ഹി​ച്ചു. ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് എം.​എ​സ്.​എ​ഫ് പ്ര​സി​ഡ​ന്റ്, ക​ൽ​പ​റ്റ മ​ണ്ഡ​ലം എം.​എ​സ്.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ്, വ​യ​നാ​ട് ജി​ല്ല എം.​എ​സ്.​എ​ഫ് പ്ര​സി​ഡ​ന്റ്, എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ, യൂ​ത്ത് ലീ​ഗ് വ​യ​നാ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന യൂ​ത്ത് ലീ​ഗ് ട്ര​ഷ​റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്റ്, മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.നി​ല​വി​ൽ, ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്.

എം.​എ​സ്.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച് ജ​യി​ച്ചു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്, പ്ര​സി​ഡ​ന്റ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു. നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യം കൊ​ല്ലം ഇ​ര​വി​പു​ര​ത്ത് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2011ൽ ​അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ചു. 2016ൽ ​അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ​ത​ന്നെ വീ​ണ്ടും ജ​ന​വി​ധി തേ​ടു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്തു.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ര്‍ഗീ​യ​മാ​യ ത​ര​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യെ​തു​ട​ർ​ന്ന് ഹൈ​കോ​ട​തി ഷാ​ജി​യു​ടെ ജ​യം അ​സാ​ധു​വാ​ക്കി​യെ​ങ്കി​ലും സു​പ്രീം​കോ​ട​തി ഈ ​വി​ധി സ്‌​റ്റേ ചെ​യ്തു. 2021ൽ ​അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

1971ൽ ​വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ​യി​ൽ കെ.​എം. ബീ​രാ​ൻ​കു​ട്ടി​യു​ടെ​യും പി.​സി. ആ​യി​ഷ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. കോ​ഴി​ക്കോ​ട് മാ​ലൂ​ർ​കു​ന്ന് എ.​ആ​ർ ക്യാ​മ്പി​ന് സ​മീ​പ​മാ​ണ് ഇ​പ്പോ​ൾ താ​മ​സം. വി​ദ്യാ​ഭ്യാ​സം: പ്രീ​ഡി​​ഗ്രി, ബി.​ബി.​എ (പൂ​ർ​ത്തി​യാ​ക്കി​യി​ല്ല)‌. ഭാ​ര്യ: കെ.​എം. ആ​ശ. മ​ക്ക​ൾ: ഫാ​ത്തി​മ ഹ​ന, റി​ഹാ​ൻ മു​ഹ​മ്മ​ദ്, ഹം​ദാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueKM ShajiKerala UDF Cabinet
Next Story