സജി ചെറിയാൻ മാപ്പു പറഞ്ഞത് വോട്ട് മുന്നിൽകണ്ട്-വെള്ളാപ്പള്ളി
text_fieldsവെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: വിവാദ പ്രസ്താവനയിൽ സജി ചെറിയാൻ മാപ്പു പറഞ്ഞത് തെറ്റാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യം പറഞ്ഞതിന് എന്തിനാണ് ഖേദിക്കുന്നത്, വോട്ട് മുന്നിൽ കണ്ടാണ് സജി ചെറിയാൻ ഖേദ പ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യത്തിന് എസ്.എൻ.ഡി.പി യോഗം കൗൺസിലിൽ അംഗീകാരം നൽകിയ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഐക്യ നീക്കത്തിന്റെ തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകും.
നായാടി മുതൽ നസ്രാണി വരെ അനിവാര്യമെന്നാണ് യോഗത്തിൽ പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയാകുന്നു. ലീഗ് ഒഴികെയുള്ള മുസ്‍ലിം സംഘടനകളുമായും ചർച്ച നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. ജമാ അത്തെ ഇസ്‍ലാമി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

