Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് നാൾ; നവവധു ജീവനൊടുക്കിയ നിലയിൽ

text_fields
bookmark_border
Jisha
cancel
camera_alt

ജിഷ

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അയിരൂർ തച്ചോട് പൈപ്പിൻമൂടിനുസമീപം ‘തണൽ' വീട്ടിൽ ജിഷ (30)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പകൽ 11.30ഓടെയാണ് ജിഷയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ കയർ അറുത്തുമാറ്റി ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഷ മരിച്ചിരുന്നു.

ജിഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വർക്കല സ്വദേശി അജി നടേശനുമായുള്ള രണ്ടാം വിവാഹം. ജിഷയുടെ ആദ്യ ഭർത്താവ്‌ ശരത്ത് ഒന്നരവർഷം മുമ്പ് വിദേശത്ത്‌ വാഹനാപകടത്തിൽ മരിച്ചിരുന്നു. ആദ്യവിവാഹത്തിൽ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്കുട്ടികളുണ്ട്. മക്കൾക്കും അജിക്കുമൊപ്പം ജിഷ ഈ വീട്ടിൽതന്നെയാണ് താമസിക്കുന്നത്‌. ജിഷയുടെ വീട്ടുകാർ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ്‌ ദിവസങ്ങൾക്കുള്ളിൽ യുവതി മരിച്ചതിൽ ദുരൂഹതയുണ്ടോയെന്ന്‌ അന്വേഷിക്കുകയാണെന്ന്‌ അയിരൂർ പൊലീസ് പറഞ്ഞു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Bride Dies 11 Days Post-Wedding; Police Probe Underway
Next Story