നവവധുവിനെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
text_fieldsനെടുമങ്ങാട്: നവവധുവിനെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അരുവിക്കര മുള്ളിലവിൻമൂട് ടി.ആർ.എ-18 സോപാനം വീട്ടിൽ അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (24) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൗ സമയം സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് അക്ഷയ് രാജ് വീട്ടിലില്ലായിരുന്നു. രാവിലെ വീട്ടുകാർ വാതിൽ തുറക്കാത്തതിനാൽ നടത്തിയ പരിശോധനയിലാണ് രേഷ്മയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നെടുമങ്ങാട് തഹസിൽദാർ അനിൽ കുമാറിന്റെ സാന്നിധ്യത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ആത്മഹത്യ കുറുപ്പിൽ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് പറയുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് രേഷ്മയുടെ ബന്ധുക്കൾ അരുവിക്കര സ്റ്റേഷനിൽ പരാതി നൽകി. ശനിയാഴ്ച്ച രാത്രി 11 വരെ പെൺകുട്ടിയുടെ മാതാപിതാക്കൾ അക്ഷയുടെ വീട്ടിലുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷത്തെ ആദ്യ ഓണം ആയതിനാൽ ഓണക്കോടിയുമായാണ് രേഷ്മയുടെ മാതാപിതാക്കൾ എത്തിയത്.
ഇരുവരും തമ്മിൽ പ്രണയ വിവാഹം നടന്നത് കഴിഞ്ഞ ജൂൺ ഒന്നിനായിരുന്നു. ആറ്റിങ്ങൽ പൊയ്കമുക്ക് പാറയടി വീട്ടിൽ രഘുനാഥൻ-ഉഷകുമാരി ദമ്പതികളുടെ മകളാണ്. സഹോദരൻ: അച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

