Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവവധു വീട്ടിലെ...

നവവധു വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ

text_fields
bookmark_border
athira
cancel
camera_alt

ആ​തി​ര

ക​ല്ല​മ്പ​ലം: യു​വ​തി​യെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ത്താ​ന ഗു​രു​മു​ക്കി​ന് സ​മീ​പം സു​നി​താ​ഭ​വ​നി​ൽ ശ​ര​ത്തി​െൻറ ഭാ​ര്യ ആ​തി​ര ഷാ​ജി(24) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ കൈ​ക​ളു​ടെ ഞ​ര​മ്പ് മു​റി​ച്ച നി​ല​യി​ലും ക​ഴു​ത്ത് മു​റി​ച്ച് ര​ക്തം വാ​ർ​ന്ന നി​ല​യി​ലു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ​ർ​ക്ക​ല വെ​ട്ടൂ​ർ വ​യ​ലി​ന​ഴി​കം ശാ​ന്താ മ​ന്ദി​ര​ത്തി​ൽ ഷാ​ജി​യു​ടെ​യും ശ്രീ​ന​യു​ടെ​യും മ​ക​ളാ​യ ആ​തി​ര​യും ശ​ര​ത്തു​മാ​യി വി​വാ​ഹം ന​ട​ന്നി​ട്ട് ഒ​ന്ന​ര മാ​സ​മേ ആ​യി​ട്ടു​ള്ളൂ. അ​ടു​ത്തി​ടെ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം ഭ​ർ​ത്താ​വ് ശ​ര​ത്ത് പി​താ​വി​നോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. 11 മ​ണി​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ആ​തി​ര​യു​ടെ മാ​താ​വ് വീ​ടി​െൻറ ക​ത​കും മ​റ്റും തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ന്വേ​ഷി​ക്കു​ക​യും ശ​ര​ത്തി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

ശ​ര​ത്ത് വീ​ട്ടി​ലെ​ത്തി അ​ക​ത്ത് നി​ന്ന് കു​റ്റി​യി​ട്ടി​രു​ന്ന കു​ളി​മു​റി​യു​ടെ വാ​തി​ൽ തു​റ​ന്ന് നോ​ക്കു​മ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ല്ല​മ്പ​ലം ​െപാ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്​​റ്റ്​ ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന​യ​ച്ചു. കേ​സെ​ടു​ത്ത​താ​യും ഭ​ർ​ത്താ​വി​നെ ചോ​ദ്യം ചെ​യ്ത​താ​യും ​െപാ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newly married womanwoman found dead
News Summary - newly married woman found dead in the bathroom of the house
Next Story