Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവജാത ശിശുവിനെ...

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സുരക്ഷ ജീവനക്കാരിക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സുരക്ഷ ജീവനക്കാരിക്ക്​ സസ്​പെൻഷൻ
cancel

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഗൈനകോളജി വിഭഗത്തിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സുരക്ഷ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്തു. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മിനിയെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ സസ്​പെൻഡ്​ ചെയ്തത്.

ഡ്യൂട്ടി സമയത്ത് ഇവർ സ്ഥലത്തുനിന്ന്​ മാറിനിൽക്കുകയായിരുന്നെന്ന്​ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ വ്യക്തമായതോടെയാണ്​ നടപടി. മൂന്നംഗ സമിതിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന് സമർപ്പിച്ചു.

ഗൈന​കോളജിയിലേക്ക് പ്രവേശിച്ച മുഴുവൻ ആളുകളെയും പരിശോധന നടത്തിയാണ് അകത്തേക്ക്​ പ്രവേശിപ്പിച്ചതെങ്കിലും കുഞ്ഞിനെ തട്ടിയെടുത്ത യുവതി ഡോക്ടർ വേഷം ധരിച്ചെത്തിയതിനാലാണ് കടത്തിവിട്ടതെന്ന് കണ്ടെത്തി. സുരക്ഷ ജീവനക്കാരി ഡ്യൂട്ടി സമയത്ത് മറ്റൊരുസ്ഥലത്ത് പോയി ഇരുന്നതൊഴിച്ചാൽ മറ്റു സുരക്ഷാവീഴ്ചയില്ലെന്നുമാണ് റിപ്പോർട്ട്.

ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, നഴ്സിങ്​ ഓഫിസർ സുജാത എന്നിവരായിരുന്നു അന്വേഷണ സമിതിയംഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam medical collegeBaby abduction
News Summary - Newborn kidnapping incident: Security guard suspended
Next Story