Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രസവത്തിൽ നവജായ ശിശു...

പ്രസവത്തിൽ നവജായ ശിശു മരിച്ച സംഭവം; തീരുമാനമെടുക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച്ച സംഭവിച്ചെന്ന് റിപ്പോർട്ട്

text_fields
bookmark_border
പ്രസവത്തിൽ നവജായ ശിശു മരിച്ച സംഭവം; തീരുമാനമെടുക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച്ച സംഭവിച്ചെന്ന് റിപ്പോർട്ട്
cancel

തിരുവനന്തപുരം: പ്രസവത്തിൽ നവജായ ശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ഡോ. ബിന്ദു സുന്ദറിനെതിരെയാണ് റിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടെയെന്നും ഇക്കാര്യത്തിൽ നേരത്തെ തീരുമാനം എടുക്കാമായിരുന്നു എന്നുമാണ് കണ്ടെത്തൽ.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ സംഘമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. 37 കാരിയായ നിരഞ്ജനക്കാണ് കുഞ്ഞിനെ നഷ്ടമായത്. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും സിസേറിയൻ ചെയ്യാനുള്ള തീരുമാനമെടുക്കാൻ ഡോക്ടർ വൈകി.

വാക്വം ഉപയോഗിച്ച ശേഷമാണ് സിസേറിയനിലേക്ക് പോകാൻ തീരുമാനിച്ചത്. ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് വളർച്ച കുറവായിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ചൊവാഴ്ചയാണ് നിരഞ്ജനയുടെ പ്രസവം നടന്നത്.

തുടർന്ന് അഡ്മിറ്റ് ആവുകയായിരുന്നു. പുലർച്ചെ വേദന തുടങ്ങിയിട്ടും വൈകീട്ടോടെയാണ് ഓപ്പറേഷൻ നടപടികൾ തുടങ്ങിയത്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reportnewborn deathnedumangadu
News Summary - Newborn Dies During Delivery; Report Cites Doctor’s Lapse in Judgment
Next Story