Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Crime Scene
cancel

അമ്മ പാറമടയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കുഞ്ഞിനെ വീടിന്‍റെ സമീപത്തെ പാറമടയിൽ കല്ലിൽ കെട്ടിതാഴ്​ത്തിയെന്ന്​ ​സ്​ത്രീ മൊഴി നൽകിയിരുന്നു

കൊച്ചി: എറണാകുളം കോല​േഞ്ചരി തിരുവാണിയൂരിൽ അമ്മ പാറമടയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. സ്​കൂബ ഡൈവിങ്​ സംഘം നടത്തിയ തിരച്ചിലിലാണ്​ മൃതദേഹം കണ്ടെത്തിയത്​.

40വയസായ സ്​ത്രീ ചൊവ്വാഴ്ചയാണ്​ പ്രസവിച്ചത്​. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവിച്ചതിനെ തുടർന്നാണ്​ രക്തസ്രാവമുണ്ടായതെന്നും കുഞ്ഞിനെ വീടിന്‍റെ സമീപത്തെ പാറമടയിൽ കല്ലിൽ കെട്ടിതാഴ്​ത്തിയെന്നും ആശുപത്രിയി​ൽവെച്ച്​ ഡോക്​ടർമാരെ അറിയിക്കുകയായിരുന്നു. തുടർന്ന്​ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.

സ്​​ത്രീയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ പൊലീസും സ്​കൂബ ഡൈവിങ്​ സംഘവും പാറമടയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഉപയോഗ ശൂന്യമായിരുന്നു പാറമട. നിലവിൽ തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രിയിൽ ചികിത്സയിലാണ്​ സ്​ത്രീ. ആരോഗ്യം വീണ്ടെടുത്തശേഷം കൂടുതൽ ചോദ്യം ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - newborn baby thrown into rock pit Body Recovered
Next Story