Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവജാതശിശു മരിച്ച സംഭവം: ബന്ധുക്കളായ രണ്ട്​ യുവതികളെ കാണാതായി

text_fields
bookmark_border
10-Day-Old Baby Allegedly Sold For Rs 10,000 In Odisha, Rescued
cancel

കൊല്ലം: കല്ലുവാതുക്കൽ ഊരാഴ്കോട് നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയുടെ ഭർത്താവ് വിഷ്ണുവി​െൻറ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായി. മേവനകോണം സ്വ​േദശികളായ 25 ഉം 21 ഉ വയസുള്ള യുവതികളെയാണ്​ കാണാതായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിഷ്ണുവി​െൻറ സഹോദര ഭാര്യയായ യുവതിയെ ​െപാലീസ് ചോദ്യം ചെയ്യുന്നത്തിനായി സ്​റ്റേഷനിൽ എത്താൻ അറിയിപ്പ് കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്​ച ഉച്ചക്ക്​ 11.30 ഓടെ വീട്ടിൽ ഒരു എഴുത്ത് എഴുതി വച്ചിട്ട് അയൽവാസിയും ബന്ധുവുമായ യുവതിയോടൊപ്പം ഇവരെ കാണാതായത്​.

ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Newborn baby death Two relatives go missing
Next Story