Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂസിലാൻഡ്...

ന്യൂസിലാൻഡ് കൂട്ടക്കൊല: കൊടുങ്ങല്ലൂരും കാതോർത്തിരുന്നു വിധിയറിയാൻ

text_fields
bookmark_border
ന്യൂസിലാൻഡ് കൂട്ടക്കൊല: കൊടുങ്ങല്ലൂരും കാതോർത്തിരുന്നു വിധിയറിയാൻ
cancel

കൊടുങ്ങല്ലൂർ: ന്യൂസിലാൻഡിലെ പള്ളികളിൽ 51 പേരെ കൂട്ടക്കൊല ചെയ്ത വംശീയ ഭീകര​ന് ശിക്ഷ വിധിച്ചപ്പോൾ​ കാതോർത്തിരുന്ന്​ കൊടുങ്ങല്ലൂരും. അന്ന് പിടഞ്ഞുവീണ വിശ്വാസികളിൽ കൊടുങ്ങല്ലൂരുകാരി അൻസിയുമുണ്ടായിരുന്നു. പരോളില്ലാതെ ആജീവനാന്തം തടവാണ് പൈശാചിക കൊലപാതകത്തിന് പ്രതി ബ്രെന്‍റൺ ടാറന്‍റിന് കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ കേസിൽ വിചാരണ ആരംഭിച്ചത്​. ഇരകളുടെ ഭാഗത്ത്​ നിന്ന്​ അറുപതോളം പേർ വിചാരണയിൽ പ​ങ്കെടുത്തിരുന്നു. മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് പ്രതി നടത്തിയതെന്ന് കോടതി വിധിപ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച്​ 15നാണ്​ ന്യൂസിലാൻഡ്​ ക്രൈസ്റ്റ്​ ചർച്ചിലെ അൽനൂർ മസ്​ജിദ്​, ലിൻവുഡ്​ ഇസ്​ലാമിക്​ സെൻറർ ​എന്നിവിടങ്ങളിൽ കൂട്ടക്കൊല അരങ്ങേറിയത്​. അൽനൂർ പള്ളിയിൽ ഭീകരൻ​ നടത്തിയ കൂട്ട​ക്കൊലയിലാണ്​ കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ ജീവൻ ​െപാലിഞ്ഞത്​​. കൊടുങ്ങല്ലൂർ കരിപ്പാക്കുളം പരേതനായ അലിബാവയുടെ മകളും, തിരുവെളളൂർ പൊന്നാത്ത്​ അബ്​ദുൽ നാസറി​െൻറ ഭാര്യയുമായ അൻസി നൂസിലാൻഡിൽ യൂണിവേഴ്​സിറ്റി വിദ്യാർഥിയായിരുന്നു. അവിടെ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്​തിരുന്ന ഭർത്താവിനൊപ്പം താമസിച്ചായിരുന്നു പഠനം.

അൻസിയക്കൊപ്പം വെള്ളിയാഴ്​ച നമസ്​കാരത്തിന്​ പള്ളിയിൽ പോയ ഭർത്താവ്​ അബ്​ദുൽ നാസർ ആയുസി​െൻറ വലുപ്പം കൊണ്ട്​ മാത്രം ഭീകര​െൻറ തോക്കിൻ മുന്നിൽ നിന്ന്​ രക്ഷപ്പെട്ടു. എന്നാൽ, പ്രിയതമ കൺമുന്നിൽ പിടഞ്ഞുവീണതിന്‍റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.

കൂട്ടക്കൊലയിൽ മലയാളി യുവതിയും രക്​തസാക്ഷിയായത്​ ഞെട്ടലോടെയാണ്​ നാട്ടുകാരും കേരളവും ശ്രവിച്ചത്​. 11ാം നാളിൽ ജൻമനാട്ടിലെത്തിച്ച അൻസിയുടെ മൃതദേഹത്തിൽ അന്ത്യാഞ്​ജലിയർപ്പിക്കാൻ ആയിരങ്ങളെത്തിയിരുന്നു.

അൻസി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്കാണ് വെടിവെപ്പിൽ ജീവൻ നഷ്ടമായത്. 42 പേർക്ക് മാരകമായി​ പരിക്കേറ്റിരുന്നു. ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെയും സമുദായത്തെയും തങ്ങളുടെ ഹൃദയത്തോട്​ ചേർത്ത്​ നിർത്തിയ​ ന്യൂസിലാൻഡ് ഭരണകൂടത്തിന്‍റെ നടപടി ലോകവ്യാപകമായി പ്രശംസ നേടിയിരുന്നു. കൊലയാളി ഭീകരൻ മുന്നോട്ടുവെച്ച ആശയം ചർച്ച ചെയ്യുന്നതുപോലും ന്യുസിലാൻഡ്​ നിരോധിച്ചു​. രക്​തസാക്ഷികളുടെ ഉറ്റവരെ ചേർത്ത്​ പിടിച്ച ന്യൂസിലാൻഡ്​ പ്രധാനമന്ത്രി​ ജസീന്ത ആർഡന്‍റെ ചിത്രവും ലോകത്തിന്​ മറക്കാനാകാത്തതാണ്. ഈ വനിതക്കും ന്യൂസിലാൻഡ്​ ജനതക്കും വേണ്ടി കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദിൽ പ്ര​ാർഥന പോലും നടക്കുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brenton tarrantnew zealand massacrenew zealand shootingchurch shooting
Next Story