Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രൈസ്​റ്റ്​ ചർച്ച്​...

ക്രൈസ്​റ്റ്​ ചർച്ച്​ ഭീകരാക്രമണം: അൻസിയുടെ മൃതദേഹം തിങ്കളാഴ്​​ച നാട്ടിലെത്തും

text_fields
bookmark_border
Ansi
cancel

തൃശൂര്‍: ന്യൂസിലാൻഡ്​ ക്രൈസ്റ്റ് ച‍ർച്ചിലെ അൽ നൂർ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല് ലൂർ സ്വദേശി അൻസി അലിബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിൽ എത്തിക്കുമെന്ന് കുടുംബം. പുലർച്ചെ മൂന്നിന്​ നെടുമ്പാശ ്ശേരി വിമാനത്താവളത്തിൽ എത്തും. പിന്നീട് കൊടുങ്ങല്ലൂരിലെ തിരുവള്ളൂരിലെ ഭർതൃ വീട്ടിൽ എത്തിക്കും. മൃതദേഹം ന്യൂസിലാൻഡിലെ ഇന്ത്യൻ അധികൃതർക്ക്​ കൈമാറിക്കഴിഞ്ഞു.

പൊതു ദർശനത്തിനു സൗകര്യം ഒരുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സിംഗപൂർ, ദുബൈ വഴിയാണ് മൃതദേഹം കൊണ്ടുവരികയെന്ന് കുടുംബം അറിയിച്ചു. ഖബറടക്കം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.

നേരത്തെ, അന്ത്യകർമങ്ങൾ ന്യൂസിലാൻഡിൽ തന്നെ നടത്താമെന്ന​ നിർദേശം നിരസിച്ച കുടുംബം മൃതദേഹം നാട്ടിലെത്തിക്കണമെന്ന്​ താത്​പര്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു വർഷം മുമ്പാണ്​ ഭർത്താവ്​ അബ്​ദുൾ നാസറിനൊപ്പം അൻസി ന്യൂസിലാൻഡിലേക്ക്​ പോയത്​. ഭീകരാക്രമണ സമയം നാസറും പള്ളിയിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNew Zealand Terror Attackansi alibava
News Summary - New Zealand Attack: Ansi's Body Arriving Monday - Kerala News
Next Story