Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവർഷം: മൂന്നു...

പുതുവർഷം: മൂന്നു രാജ്യാന്തര സർവീസുകളുമായി തിരുവനന്തപുരം വിമാനത്താവളം

text_fields
bookmark_border
trivandrum airport
cancel

തിരുവനന്തപുരം: മൂന്നു രാജ്യാന്തര സർവീസുകളുമായി പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരം വിമാനത്താവളം. അബുദാബിയിലേക്ക് ഇതിഹാദ് എയർലൈൻസും മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് തുടങ്ങുന്നത്.

അബുദാബിയിലേക്കുള്ള ഇതിഹാദി​െൻറ പ്രതിദിന സർവീസ് ഇന്ന് രാവിലെ തുടങ്ങും. സലാം എയറിന്റെ സർവീസ് ജനുവരി മൂന്ന് മുതലാണ് തുടങ്ങുക. തുടക്കത്തിൽ ബുധൻ, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. ഈ റൂട്ടിൽ നിലവിൽ ഒമാൻ എയർ സർവീസ് നടത്തുന്നുണ്ട്.

എയർ ഏഷ്യ സർവീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ സർവീസുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram AirportInternational servicenew year.
News Summary - New Year: Thiruvananthapuram airport with three international services
Next Story