Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതുവത്സരാഘോഷം: പൊലീസ് പട്രോളിങ് ശക്തമാക്കും
text_fieldsbookmark_border
തിരുവനന്തപുരം: പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിർദേശം നൽകി. ജില്ല പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നൽകിയത്.
ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധനയും കര്‍ശനമാക്കും.
ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗത്തിന് സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

